സുബീഷിനെ കസ്റ്റഡിയില്‍ പീഡിപ്പിച്ചതായി മനുഷ്യാവകാശ കമ്മിഷന് പരാതി
തലശ്ശേരി: സുബീഷിനെ കസ്റ്റഡിയില്‍ തലശ്ശേരി ഡിവൈ.എസ്. പി പ്രിന്‍സ് അബ്രഹാമും കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദനും ചേര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മര്‍ദിക്കുയും വ്യാജ നിര്‍മിത രേഖകളില്‍ ഒപ്പുവയ്പ്പിക്കുകയും ചെയ്തെന്നു മനുഷ്യാവകാശ കമ്മിഷനു പരാതി.
ഡിവൈ.എസ്.പിമാരായ പ്രിന്‍സ് അബ്രഹാം, സദാനന്ദന്, ഡി.ജി.പി ലോകനാഥ് ബഹ്റ എന്നിവരെ പ്രതി ചേര്‍ത്താണ് സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമ്മിഷനും പൊലിസ് കംപ്ലയിന്റ് അതോരിറ്റിക്കും അഭിഭാഷകന് മുഖേന സുബീഷ് പരാതി നല്‍കിയത്.
സുബീഷിനെ പൊലിസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി സഹോദരന് അജേഷ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. പരാതി പരിഗണിച്ച കോടതി കേസ് ഈ മാസം 28ലേക്കു മാറ്റിയിരുന്നു.
യാത്ര കഴിഞ്ഞു തിരിച്ചു വരുന്നതിനിടെ വടകരക്ക് സമീപം സുബീഷിനെ പ്രിന്‍സ് അബ്രഹാമും സദാനന്ദനും ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഒളിസങ്കേതങ്ങളില്‍ താമസിപ്പിക്കുകയും ചെയ്തെന്നും തലശ്ശേരി, കണ്ണൂര്‍, അഴീക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍പ്പിച്ച് തലകീഴായി കെട്ടിത്തൂക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു.
ചില പേപ്പറുകളില്‍ നിര്‍ബന്ധപൂര്‍വം ഒപ്പിടുവിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."