പഴയ മൊയ്തു പാലം സംരക്ഷിക്കാന്‍ സായാഹ്ന കലാധര്‍ണ
തലശ്ശേരി: ദേശീയപാതയില്‍ ധര്‍മടത്തെ പഴയ മൊയ്തു പാലം പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പാലം പരിസരത്ത് സായാഹ്ന കലാധര്‍ണ നടത്തി. മള്‍ട്ടിമീഡിയ ആര്‍ട്ടിസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണ കെ.കെ.മാരാര്‍ ഉദ്ഘാടനം ചെയ്തു. മേജര്‍ പി ഗോവിന്ദന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ രവീന്ദ്രന്‍ മുഖ്യഭാഷണം നടത്തി. കെ ഹമീദ്, ടി.കെ ഉത്തമന്‍, ധര്‍മടം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എം പ്രഭാകരന്‍, മുഴപ്പിലങ്ങാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി പ്രഭാകരന്‍, പ്രൊഫ. കെ കുമാരന്‍, കുന്നുമ്മല്‍ ചന്ദ്രന്‍, പി.ടി സനല്‍കുമാര്‍, പനോളി ലക്ഷ്മണന്‍, കല്യാട്ട് പ്രേമന്‍, പി.പി സുധീഷ്, സി ഹംസ, സി മോഹനന്‍, സി.പി ആലുപ്പികേയി, ശശികുമാര്‍ കല്ലിഡുംബില്‍, അഭിമന്യു, വരച്ചല്‍ ഭാസ്‌കരന്‍, സെല്‍വന്‍ മേലൂര്‍, കെ സുരേന്ദ്രന്‍ ചിത്രകാരന്മാരായ എ സത്യനാഥ്, ഉദയന്‍ സംസാരിച്ചു. പാലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കും. ചിത്രകാരന്മാര്‍ വരച്ച പാലത്തിന്റെ പ്രതീകാത്മക ചിത്രത്തില്‍ ധര്‍ണ യില്‍ പങ്കെടുത്തവര്‍ കൈയൊപ്പ് ചാര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."