ടി പത്മനാഭനെ മന്ത്രി ജി സുധാകരന് സന്ദര്‍ശിച്ചു
കണ്ണൂര്‍: കഥാകൃത്ത് ടി പത്മനാഭനെ ജില്ലയിലെത്തിയ പൊതുമരാമത്ത് മന്ത്രി ജി സുധാകരന് സന്ദര്‍ശിച്ചു. പള്ളിക്കുന്ന് പൊടിക്കുണ്ട് രാജേന്ദ്ര നഗര്‍ ഹൗസിങ് കോളനിയിലെ വസതിയില്‍ ഇന്നലെ രാവിലെ 8.30ഓടെയാണ് മന്ത്രി എത്തിയത്. പിണറായി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി കണ്ണൂരിലെത്തിയതായിരുന്നു സുധാകരന്.
ഇന്നലത്തെ പൊതുപരിപാടികള്‍ തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് പത്മനാഭനെ കാണാന്‍ സമയം കണ്ടെത്തിയത്. തന്നെ പോലുള്ള വയോധികര്‍ക്ക് ഓട്ടോറിക്ഷയില്‍ പോവുമ്പോള്‍ പള്ളിക്കുന്ന് ആകാശവാണിക്കടുത്ത റോഡിലുള്ള വലിയ ഡിവൈഡറുകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പത്മനാഭന് മന്ത്രിയെ അറിയിച്ചു. രണ്ടാഴ്ചയ്ക്കകം ഡിവൈഡര്‍ പൊളിച്ചുമാറ്റാമെന്ന് ഉറപ്പുനല്‍കിയ മന്ത്രി ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. താനെഴുതിയ പുസ്തകത്തിന്റെ കോപ്പി സ്നേഹസമ്മാനമായി നല്‍കിയാണ് ടി പത്മനാഭന് മന്ത്രിയെ യാത്രയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."