വരള്‍ച്ച പടിവാതിലില്‍
കണ്ണൂര്‍: കടുത്ത വരള്‍ച്ചയുടെ മുന്നറിയിപ്പു നല്കി ജില്ലയിലെ കിണറുകളില്‍ ജലനിരപ്പ് താഴുന്നു. മൂന്നു മീറ്റര്‍ വരെയാണ് ഓപ്പണ്‍ കിണറുകളിലെ ജലനിരപ്പ് താഴ്ന്നിരിക്കുന്നത്. 10 വര്‍ഷത്തെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ 10 മീറ്റര്‍ വരെ ചിലയിടങ്ങളില്‍ ജല നിരപ്പ് കുത്തനെ താഴ്ന്നു. കഴിഞ്ഞ ഒക്ടോബറില്‍ ജില്ലയിലെ 25 പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലവകുപ്പ് നടത്തിയ പരിശോധനയിലാണ് തുറന്ന കിണറുകളിലെ ജലനിരപ്പ് താഴുന്നതായി കണ്ടെത്തിയത്.
കുറ്റൂര്‍, മാടായി തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകളില്‍ ജലനിരപ്പ് മൂന്നു മീറ്ററിനപ്പുറത്തേക്കു താഴ്ന്നിട്ടുണ്ട്. തളിപ്പറമ്പ്, വിളമന, ആലക്കോട്, വയക്കര, പെരിങ്ങോം, കൊളച്ചേരി, കാങ്കോല്‍, ചേലോറ, കണ്ണവം, കൊളവല്ലൂര്‍, പെരിങ്ങത്തൂര്‍, എരുവട്ടി, അഞ്ചരക്കണ്ടി പ്രദേശങ്ങളില്‍ അര മീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍ വരെയാണു താഴ്ന്നത്. ഈ പ്രവണത കടുത്ത വരള്‍ച്ചയിലേക്കാണു ജില്ലയെ എത്തിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
2015 ഒക്ടോബര്‍ വരെ കണ്ണൂരില്‍ മോശമല്ലാത്ത മഴ ലഭിച്ചിരുന്നു. എന്നാല്‍ ഇക്കുറി അവസ്ഥ മറിച്ചായിരുന്നു. ഇത്രയും ഭീകരമായ അവസ്ഥയില്‍ ജലനിരപ്പു താഴുന്നത് അതിരൂക്ഷമായ വരള്‍ച്ചയ്ക്ക് കാരണമാകും. ഓപ്പണ്‍ കിണറുകളിലെ ജലനിരപ്പ് മൂന്നു മീറ്ററിലധികം താഴ്ന്നാല്‍ തന്നെ ഒരു മാസത്തിനകം ആ പ്രദേശങ്ങളിലെ കിണറുകള്‍ വറ്റും. ഓരോ വര്‍ഷവും ഒക്ടോബറില്‍ നടത്തുന്ന പരിശോധനയില്‍ അര സെന്റീമീറ്റര്‍ വരെയാണ് ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നതായി കാണിക്കാറ്. എന്നാല്‍ ഇക്കുറിയത് ഒറ്റയടിക്ക് മൂന്നു മീറ്റര്‍ വരെ താഴ്ന്ന നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."