അമ്മത്തൊട്ടിലില്‍ അതിഥിയായി പെണ്‍കുഞ്ഞെത്തി
കാസര്‍കോട്: ജനറല്‍ ആശുപത്രിക്കു മുന്നിലെ അമ്മത്തൊട്ടിലില്‍ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണു 10 ദിവസം പ്രായമുള്ള ഇരുനിറത്തിലുള്ള കുട്ടിയെ ലഭിച്ചത്. 2.75 കിലോ തൂക്കമുള്ള കുട്ടി ആരോഗ്യവതിയാണെന്നു ജനറല്‍ ആശുപത്രിയിലെ പീഡിയാട്രിഷ്യന്‍ ഡോ.നാരായണനായ്ക്കു പറഞ്ഞു. കുട്ടിയെ ഇപ്പോള്‍ കുട്ടികളുടെ തീവ്രപരിചരണവാര്ഡില് പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകിട്ട് സൈറണ്‍ കേട്ട ഓട്ടഡ്രൈവര്മാരാണ് ആശുപത്രി അധികൃതരെ വിവരമറിയിച്ചത്. നഴ്സുമാരെത്തി കുഞ്ഞിനെ പിന്നീട് ജനറലാശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നു ലഭിക്കുന്ന മൂന്നാമത്തെ കുട്ടിയാണിതെന്നു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ പി ബിജു പറഞ്ഞു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കുട്ടിയെ തളിപ്പറമ്പ് പട്ടുവത്തെ സ്നേഹനികേതനിലേയ്ക്കു കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."