വട്ടക്കേരില്‍ പാതയോരത്ത് മാലിന്യം തള്ളുന്നു; ദുര്‍ഗന്ധം സഹിക്കാനാവാതെ പ്രദേശവാസികള്‍
അരൂര്‍: വട്ടക്കേരില്‍ റോഡരികിലും തോടുകളിലും കോഴി അവശിഷ്ടങ്ങളും കക്കൂസ് മാലിന്യങ്ങളും തള്ളുന്നു. വട്ടക്കേരില്‍ ഘണ്ഡാകര്ണ്ണ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന്റെ വശങ്ങളിലാണ് കോഴി അവശിഷ്ടങ്ങള്‍ തള്ളിയിരിക്കുന്നത്. രാത്രിയില്‍ ഇവിടം വിജനമായതിനാല്‍ ആളുകളുടെ ശ്രദ്ധയില്‍പെടാതെ മാലിന്യങ്ങള്‍ തള്ളാം എന്നതിനാലാണ് പലപ്രാവശ്യവും ഇവിടെ പലതരം മാലിന്യങ്ങളും കൊണ്ടു തള്ളുന്നത്. രാത്രിയില്‍ ഇത്തരം അവശിഷ്ടങ്ങളും കക്കൂസ് മാലിന്യങ്ങളും സമീപത്തുള്ള തോടുകളിലും ഒഴുക്കിവിടുന്നതും പതിവായിട്ടുണ്ട്്. ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തജനങ്ങളും സമീപവാസികളും ദുര്ഗന്ധംമുലം ബുദ്ധിമുട്ടുകയാണ് . പലപ്രാവശ്യം പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാല്‍ മാലിന്യം തള്ളുന്നത് ദിനംപ്രതി കൂടിവരികയാണ്. ഇതിനെതിരെ സമരപരിപാടിക്കൊരുങ്ങുകയാണ് വട്ടക്കേരില്‍ റോഡ് റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."