വിപ്ലവ വഴിയിലെ സഖാവ് ഫിദല്‍ കാസ്‌ട്രോ
1959 ലെ ക്യൂബയിലെ ബാറ്റിസ്റ്റ ഭരണകൂടത്തെ സായുധ മുന്നേറ്റത്തിലൂടെ അട്ടിമറിച്ച് കൊണ്ടാണ് സോഷ്യലിസ്റ്റ് ക്യൂബ ക്ക് അടിത്തറയിടുന്നത്. 1965 ല്‍ സ്ഥാപിതമായ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം ക്യൂബന്‍ സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് റിപ്പബ്ലിക്കിന് ദശകങ്ങളോളം നേതൃത്വം നല്‍കി...
ക്യൂബന്‍ വിപ്ലവത്തിലൂടെ സാമ്രാജ്യത്യവിരുദ്ധവിമോചന പോരാട്ടങ്ങളുടെ കൊടുങ്കാറ്റ് കേന്ദ്രങ്ങളായി ലാറ്റിനമേരിക്കന്‍ കരീബിയന്‍ നാടുകളെ പരിവര്‍ത്തനപ്പെടുത്തി. ചെയുടെ ബൊളിവിയന്‍ പോരാട്ടങ്ങളുടേത് പോലുള്ള വിമോചന പോരാട്ടങ്ങളുടെ തീച്ചൂളകളായി ലാറ്റിനമേരിക്കന്‍ നാടുകളെ വളര്‍ത്തിയത് കാസ്‌ടോയുടെ ധീരമായ ഇടപെടലുകളാണ്...
ചരിത്രം ശരി വെച്ച ഫിദല്‍ മുതലാളിത്തത്തിനും സാമ്രാജ്യത്യത്തിനുമെതിരായ പോരട്ടങ്ങളുടെ നായകനായി മാറിയത് അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് സാര്‍വദേശീയതക്ക് വേണ്ടി ഇടപെടലുകളിലൂടെയാണ്.
സാമ്രാജ്യത്വത്തിന്റെ കണ്ണിലെ കരടായി തീര്‍ന്ന അദ്ദേഹത്തെ വധിക്കാന്‍ 680 തവണയാണ് സി ഐ എ ശ്രമിച്ചത്. അതിനെയെല്ലാം പരാജയപ്പെടുത്തിയും അതിജീവിച്ചുമാണ് കാസ്‌ട്രോ അമേരിക്കയുടെ ലോകാധിപത്യത്തിനും അധിനിവേശ യുദ്ധങ്ങള്‍ക്കുമെതിരായ നായകനായത്.
സോവ്യയെറ്റ് യൂണിയന്റെ തകര്‍ച്ചയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ തിരോധാനവും സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിക്കാനുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ ഇടപെടലുകള്‍ കാസ്‌ടോ ആത്മവിശ്വാസത്തോടെ തുടര്‍ച്ചയായി നടത്തി..
വെനിസ്വല അടക്കമുള്ള ഒരു ഡസന്‍ രാജ്യങ്ങളില്‍ ഇടതു പക്ഷത്തെ അധികാരത്തിലെത്തിക്കുന്നതില്‍ കാസ്‌ടോവിന്റെ മാര്‍ഗദര്‍ശനം പ്രധാന പങ്ക് വഹിച്ചു. നവ ലിബറലിസത്തിന് ബദലുകകളായി ഈ ലാറ്റിനമേരിക്കന്‍ നാടുകള്‍ ഇടതുപക്ഷ ലോകത്തിന് ആവേശം പകര്‍ന്നു.
ചരിത്രത്തിന്റെ സാമൂഹ്യ വികാസപരിണാമം ലോകത്തെ സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും നയിക്കുമെന്ന് അസന്ദിഗ്ധമായ ഭാഷയില്‍ ഗ്രാന്മയിലെ ലേഖനങ്ങളിലൂടെ സമകാലീ സംഭവങ്ങളുടെ വിശകലനങ്ങളിലൂടെ അദ്ദേഹം അടിവരയിട്ടു ആവര്‍ത്തിച്ചു..
രണ്ടു നൂറ്റാണ്ടുകളിലെ സോഷ്യലിസ്റ്റ് ലോക ബോധത്തിന്റെ ആള്‍രൂപമാണ് കാസ്‌ടോ.മാറിയ കാലത്തിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങളെ അഗാധമായി അപഗ്രഥനംചെയ്തുകൊണ്ട് അദ്ദേഹം 21ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസവും സോഷ്യലിസവുമെന്താണെന്ന് വിശദീകരിക്കാന്‍ ശ്രമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."