അമ്മയില്‍ നിന്നും പകര്‍ന്ന പാചക അറിവുമായി ബിനു രമേഷ്
ഷൊര്‍ണൂര്‍: പാരമ്പര്യഅറിവും,നൂതന ശൈലിയും കോര്‍ത്തിണക്കി പഴം പച്ചക്കറി സംസ്‌കരിച്ചു 50വിഭവങ്ങള്‍ ഉണ്ടാക്കി വണ്ടിത്താവളം കെ.കെ .എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ബിനു രമേഷ് സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ വ്യത്യസ്തമായി. കാലങ്ങളായി 'അമ്മ നേടിയെടുത്ത പാചക അറിവ് കുഞ്ഞുന്നാള്‍ മുതല്‍ കൈമുതലാക്കിയാണ് ബിനു മത്സരത്തിനെത്തിയത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ കാലം സംരക്ഷിക്കുന്ന നുറുങ്ങു വിദ്യകള്‍ ഉപയോഗിച്ചാണ് മൂന്നു മണിക്കൂറില്‍ അമ്പതു വിഭവങ്ങള്‍ തയാറാക്കിയത്. ഉറികെട്ടിയും ഉമ്മിയിലും മണ്ണിനടിയിലും വാഴപ്പോളയിലും ഭക്ഷ്യവസ്തുക്കളെ സൂക്ഷിച്ചുവെക്കുന്ന പഴയരീതിയും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിഷ രഹിതകൂട്ടുകള്‍ ഉപയോഗിച്ചുള്ള സംരക്ഷണവുമാണ് ബിനുവിന്റെ ശൈലി. ഉല്‍പാദനം കൂടുതലുള്ള സമയത്തു ഭക്ഷ്യവസ്തുക്കള്‍ സംരക്ഷിച്ചു വെച്ച് കിട്ടാത്ത സമയത്തു ഉപയോഗിക്കാനുള്ളമനുഷ്യന്റെ കണ്ടെത്തലാണ് ഫുഡ് പ്രസെര്‍വഷന്‍കൊണ്ട് ഉദ്ദേശിക്കുന്നത്.
നാട്ടില്‍കിട്ടുന്ന ഇരുമ്പന്‍പുളി, വാഴപ്പിണ്ടി, പപ്പായ, പാവയ്ക്കാ, അരി നെല്ലിക്ക, കാട്ടു നെല്ലിക്ക, ചെറുനാരങ്ങാ ,വാഴപ്പിണ്ടി തുടങ്ങി 15 ഇനം അച്ചാറുകളാണ് ഉണ്ടാക്കിയത്. കൂടാതെ 12ഇനം ജാമുകള്‍, 12 വീതം സ്‌ക്വാഷുകളും, ജാമുകളുംഉണ്ടാക്കി ഒന്‍പത് തവണ ജില്ലാതല ശാസ്ത്രമേളകളില്‍ പങ്കെടുത്തതെങ്കിലും ഇത്തവണ യാണ് സംസ്ഥാനതലത്തില്‍ മത്സരിച്ചത്.
പകര്‍ന്നു കിട്ടിയ അറിവ് പുത്തന്‍ തലമുറയില്‍ ഉള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയാണ് ലക്ഷ്യമെന്ന് ബിനു പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."