എസ്.കെ.എസ്.എസ്.എഫ് മധ്യമേഖലാ ഇന്റര്‍കോണ്‍ ഇന്ന്
ചെര്‍പ്പുളശ്ശേരി : എസ്. കെ. എസ്. എസ്. എഫ് ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി മേഖലാ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മധ്യ മേഖലാ ഇന്റര്‍കോണ്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകീട്ട് 4. 30 വരെ എലിയപ്പെറ്റ കൂളിയാട് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ ഓഡിറ്റോറിയത്തില്‍ നടക്കും. മഹല്ല് സെക്രട്ടറി മൊയ്തീന്‍ കുട്ടി പതാക ഉയര്‍ത്തും. സ്ഥലം ഖത്വീബ് സൈദലവി ഫൈസി കൂളിയാട് പ്രാര്‍ഥന നിര്‍വഹിക്കും. എസ്. കെ. എസ്. എസ്. എഫ് ഒറ്റപ്പാലം മേഖലാ പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ പഴയലക്കിടി അധ്യക്ഷനാകും. ചെര്‍പ്പുളശ്ശേരി നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ.എ അസീസ് ഉദ്ഘാടനം ചെയ്യും. എസ്. കെ. എസ്. എസ്. എഫ് ഒറ്റപ്പാലം മേഖലാ ജനറല്‍ സെക്രട്ടറി നാസര്‍ അസ്ഹരി പാലക്കോട് ക്യാംപ് പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കും. നമ്മുടെ സമസ്ത ഇഹ്‌സാന്‍, ഡൈനാമിക് ലീഡര്‍ഷിപ്പ്, എഫക്റ്റീവ് മീറ്റ്, ഓഫിസ് മാനേജ്‌മെന്റ് എന്നീ സെഷനുകളില്‍ യഥാക്രമം അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, കബീര്‍ അന്‍വരി നാട്ടുകല്‍, സക്കീര്‍ മാസ്റ്റര്‍ കുളപ്പട, കെ.പി സൈനുദ്ദീന്‍ മാസ്റ്റര്‍ ചളിര്‍ക്കാട് എന്നിവര്‍ നേതൃത്വം നല്‍കും. എം. വീരാന്‍ ഹാജി പൊട്ടച്ചിറ, വി.എ.സി കുട്ടി ഹാജി പഴയലക്കിടി, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പാലക്കോട്, ഇ.വി ഖാജാ മുഹമ്മദ് ദാരിമി തൂത, എം.പി.എ. ഖാദര്‍ ദാരിമി വീരമംഗലം, കെ.എ അസീസ് ഫൈസി കുറ്റിക്കോട്, ശരീഫ് ദാരിമി മഠത്തിപ്പറമ്പ്, കിഴാടയില്‍ മുഹമ്മദ് കുട്ടി മാസ്റ്റര്‍, മുഹമ്മദ് കുട്ടി ഹാജി പുലാക്കാട്, അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ മാരായമംഗലം, ഹംസ മുസ്‌ലിയാര്‍ കൂളിയാട്, ചോലയില്‍ ബാപ്പുട്ടി, മുനാഫര്‍ ഒറ്റപ്പാലം എന്നിവര്‍ പങ്കെടുക്കും. എസ്.കെ.എസ്.എസ്.എഫ് ചെര്‍പ്പുളശ്ശേരി മേഖലാ പ്രസിഡണ്ട് കുഞ്ഞി മുഹമ്മദ് ഫൈസി മോളൂര്‍ സ്വാഗതവും ശാഖാ സെക്രട്ടറി സ്വാബിര്‍ കൂളിയാട് നന്ദിയും പറയും.
മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെയും നിര്‍ദേശപ്രകാരം മേഖലാതലത്തില്‍ നടത്തിവരുന്ന മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലകള്‍ സംയുക്തമായി നടത്തുന്ന ഇന്റര്‍കോണ്‍ ഇന്ന് മണലടി മദ്‌റസയില്‍ നടത്തും.
സമസ്ത, ഇഹ്‌സാന്‍, എഫക്ടീവ് മീറ്റിംഗ്, ലീഡര്‍ഷിപ്പ്, ഓഫീസ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ യഥാക്രമം ഹബീബ് ഫൈസി കോട്ടോപ്പാടം, അസ്‌കര്‍ അലി കരിമ്പ, ഉബൈദ് മാസ്റ്റര്‍ അലനല്ലൂര്‍, സൈനുദ്ദീന്‍ മാസ്റ്റര്‍, ഷമീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ക്ലാസ്സെടുക്കും. പി.എച്ച്. ഇബ്രാഹീം അന്‍വരി അധ്യക്ഷനാകും. കെ.പി.എം. അലി ഫൈസി ഉദ്ഘാടനം ചെയ്യും. ടി.കെ. സുബൈര്‍ മൗലവി, നിസാബുദ്ദീന്‍ ഫൈസി, അന്‍വര്‍ ഫൈസി, ഷൗക്കത്ത് ഫൈസി, ശാഫി ഫൈസി, ഫൈസല്‍ അന്‍വരി, ശംസുദ്ദീന്‍ ഫൈസി മുക്കാലി, ശരീഫ് അന്‍വരി കള്ളമല, ഖാജാ ഹുസൈന്‍ ഉലൂമി കോട്ടത്തറ, ഹനീഫ അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുക്കും. ശറഫുദ്ദീന്‍ അന്‍വരി സ്വാഗതവും ഹാരിസ് മാസ്റ്റര്‍ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."