അരുണിമയ്ക്കും അരുണനും സൗഹൃദത്തിന്റെ വീടൊരുങ്ങുന്നു
കൊടുങ്ങല്ലൂര്‍: അരുണിമയുടെ വീടിന് ഇനി മുകളില്‍ ആകാശമല്ല, സൗഹൃദത്തിന്റെ കരുതലാര്‍ന്ന തണല്‍. ശൃംഗപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ അരുണിമയുടെയും സഹോദരന്‍ അരുണിന്റെയും വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുകയാണ്. ഇവര്‍ക്ക് വേണ്ടി കൂട്ടുകാര്‍ കൈകോര്‍ത്തപ്പോള്‍ അധ്യാപകര്‍ വഴികാട്ടികളായി. കൊടുങ്ങല്ലൂര്‍ ശൃംഗപുരം നാലുകണ്ടം സ്വദേശികളായ ഈ കുട്ടികളുടെ അമ്മ രണ്ടു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അസുഖവിവരമന്വേഷിക്കാനെത്തിയ അധ്യാപകരും പി.ടി.എ ഭാരവാഹികളും കണ്ടത് നിലംപതിച്ച ഓലപ്പുരയും പാതി പോലുമാകാത്ത അടച്ചുറപ്പുള്ള വീടും. തുടര്‍ന്ന് വിദ്യാലയത്തിലെ സ്‌നേഹദളം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകരും പി.ടി.എയും ചേര്‍ന്ന് വിദ്യാര്‍ഥികളുടെ സഹകരണത്തോടെ ഭവന നിര്‍മാണ പദ്ധതി ഏറ്റെടുക്കുകയായിരുന്നു.
വീടിന്റെ മേല്‍ക്കൂര വാര്‍ക്കല്‍ പൂര്‍ത്തിയായി, വരും ദിവസങ്ങളില്‍ താമസയോഗ്യമായ വീട് ഒരുക്കാനുള്ള പരിശ്രമത്തിലാണ് സ്‌നേഹ ദളം പ്രവര്‍ത്തകര്‍. ആലോചനായോഗം നഗരസഭാ ചെയര്‍മാന്‍ സി.സി വിപിന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു, പി.ടി.എ പ്രസിഡന്റ് നവാസ് പടുവിങ്ങല്‍ അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍മാരായ പാര്‍വ്വതി സുകുമാരന്‍, ഡോ. ആശാലത, രജി സതീശന്‍, ഹെഡ്മിസ്ട്രസ് കെ.എസ് തങ്കം, പ്രിന്‍സിപ്പല്‍ പി.കെ മോഹിനി, എസ്.എം.സി ചെയര്‍മാന്‍ വി.എസ് പ്രദീപ്, എന്‍.വി ഉണ്ണികൃഷ്ണന്‍, പി.എഫ് ആന്റണി, അജിതകുമാരി, മഞ്ജുഷ മജീദ്, കെ.പി ഉണ്ണികൃഷ്ണന്‍, ഫൗസിയ ഷാജഹാന്‍, എം.എസ് അനശ്വരന്‍, വി.എച്ച് ഹരീഷ്, അജിത്ത്, ബിന്ദു മുരളി, മുഹമ്മദ് ഉസ്മാന്‍, ബിന്ദു സുധി, പ്രീതി അനിലന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."