ഭരണത്തില്‍ കുറ്റവാളികളെ രക്ഷപ്പെടുത്തുന്നു: ഉമ്മന്‍ചാണ്ടി
തൃശൂര്‍: ഭരണത്തിന്റെ തണലില്‍ കുറ്റവാളികളെ രക്ഷപ്പെടുത്തുന്ന നയമാണ് ഇടതു സര്‍ക്കാര്‍ വെച്ചുപുലര്‍ത്തുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് പി.എ മാധവന് നയിച്ച കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നടപടിയാണ് സി.പി.എം സ്വീകരിക്കുന്നത്.
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ശബ്ദിച്ചവര്‍ സ്വന്തം പാര്‍ട്ടിക്കാരാണ് പ്രതിയെങ്കില്‍ സംരക്ഷിക്കുന്നതിന്റെ ഉദാഹരണമാണ് വടക്കാഞ്ചേരിയില്‍ കാണുന്നത്. പീഡനക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തേണ്ടി വരുന്നത് കേരളത്തിന് അപമാനകരമാണ്. ജാഥാ ക്യാപ്റ്റന്‍ ഡി.സി.സി പ്രസിഡന്റ് പി.എ മാധവന് അധ്യക്ഷത വഹിച്ചു. അനില്‍ അക്കര എം.എല്‍.എ, പത്മജ വേണുഗോപാല്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."