മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ഗണന പിന്‍വാതില്‍ വഴി ബന്ധുക്കളെ നിയമിക്കല്‍: ഒ.രാജഗോപാല്‍
തിരുവനന്തപുരം: മുഴുവന്‍ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുക, റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോഴുള്ള കരാര്‍ നിയമനം അനുവദിക്കില്ല, ഒഴിവുള്ള തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുക, പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കുക, പെന്ഷന് പ്രായം ഉയര്‍ത്തുവാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'മുഖ്യമന്ത്രിക്ക് യുവതയുടെ പത്തുലക്ഷം കൈയ്യൊപ്പ് 'പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് പടിക്കല്‍ ഒ.രാജഗോപാല്‍ എം.എല്‍.എ. നിര്‍യഹിച്ചു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ഗണന പിന്‍വാതില്‍ വഴി ബന്ധുക്കളെ നിയമിക്കാനാണെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനമായ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കേണ്ടത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. അടിയന്തരമായി റാങ്ക് ലിസ്റ്റുകള്‍ നിലനില്‍ക്കുന്ന കമ്പനി-കോര്പ്പറേഷന്, സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ്, കെ.എസ്.ഇ.ബി., ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ ഉടന്‍ നിയമനം നടത്താന്‍ തയാറാകണം. വിവിധ ഓഫിസുകളില്‍ ധാരാളം ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു അധ്യക്ഷനായി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."