HOME
DETAILS

ഏകസിവില്‍കോഡ് എല്ലാവിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണെന്ന് ഉമ്മന്‍ചാണ്ടി

  
backup
November 26 2016 | 08:11 AM

%e0%b4%8f%e0%b4%95%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be

 

കൊച്ചി: ഏകസിവില്‍കോഡ് നടപ്പിലാക്കുന്നതിനെതിരെ ആയിരങ്ങള്‍ അണിനിരന്ന ബഹുജനറാലിയിലും ശരീഅത്ത് സംരക്ഷണസമ്മേളനത്തിലും മുസ്ലിം പൊതുസമൂഹത്തിന്റെ പ്രതിഷേധം അലയടിച്ചു. ജമാഅത്ത് കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് എറണാകുളം രാജേന്ദ്രമൈതാനിയില്‍ നിന്ന് ആരംഭിച്ച റാലിക്ക് മുസ്‌ലിം സംഘടനാ നേതാക്കളും മഹല്ല് ഭാരവാഹികളു പണ്ഡിതന്മാരും നേതൃത്വം നല്‍കി. ശരീഅത്ത് സംരക്ഷണമുദ്രാവാക്യം ഉയര്‍ത്തി നടത്തിയ റാലി ഏകസിവില്‍കോഡ് വാദികള്‍ക്ക് താക്കീതായി മാറി. തുടര്‍ന്ന് മറൈന്‍ഡ്രൈവില്‍ നടന്ന ശരീഅത്ത് സംരക്ഷണസമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
ഏകസിവില്‍കോഡ് നടപ്പാക്കാ്ന്‍ ്ശ്രമിച്ചാല്‍ അത് ജനാധിപത്യ സമൂഹം അംഗീകരിക്കുകയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.ഒരു സമൂദായത്തിന്റെ ആവശ്യം മാത്രമായിട്ടില്ല എല്ലാ വിഭാഗം ജനങ്ങളുടെ അവകാശസംരക്ഷണമാണ് ഏകസിവില്‍കോഡിനെതിരായ ശബ്ദം. നാനത്വത്തില്‍ ഏകത്വം പൂര്‍ണമായി ഉള്‍കൊള്ളുന്ന ജനതയാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി . എല്ലാവര്‍ക്കും അവരവരുടേതായ വിശ്വാസങ്ങളും ആചാരക്രമങ്ങളും പിന്തുടരാന്‍ ഇവിടെ അവകാശമുണ്ട്. അത് പൂര്‍ണമായി പാലിക്കുന്നതനൊപ്പം മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും നിന്ദിക്കാതെ ബഹുമാനിക്കുന്നതാണ് ഭാരതീയ സംസ്‌കാരം.
വിശ്വാസകാര്യത്തിലും ആചാരങ്ങളിലും മാറ്റം വേണമെങ്കില്‍ അത് ആ വിഭാഗത്തില്‍പ്പെട്ടവരാണ് തീരുമാനിക്കേണ്ടതെന്നും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഉത്തരവാദിത്വപ്പെട്ടവരുടെ നീക്കം നിര്‍ഭാഗ്യകരമാണെന്നും ഇതിനെതിരായ ഒറ്റക്കെട്ടായി സമൂഹം അണിനിരക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജമാഅത്ത് കോഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ കെ.എം കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു.
ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം ഡോ.ഷക്കീല്‍ അഹമ്മദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. ഭരണഘടന വളച്ചൊടിക്കാനുള്ള നീക്കത്തെ നിയമപരമായും ജനാധിപത്യപരമായും ശക്തമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
കെ.എം കുഞ്ഞുമുഹമ്മദ് മൗലവി പൊന്നുരുന്നി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി എം.എല്‍.എമാരായ ഹൈബി ഈഡന്‍, ടി.എ അഹമ്മദ് കബീര്‍, വി.ഡി സതീശന്‍, അന്‍വര്‍ സാദത്ത്, കെ.ജെ മാക്‌സി, മുന്‍ എം.എല്‍.എമാരായ ബെന്നി ബെഹ് നാന്‍, ഡൊമനിക് പ്രസന്റേഷന്‍ ,എ.എം.യുസുഫ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ്, കളമശ്ശേരി നഗരസഭ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഇ.എസ് ഹസന്‍ഫൈസി ,പി. എ.മുഹമ്മദലി, പി.എം ഹാരിസ്, ടി.എസ് അബൂബക്കര്‍, ,അബ്ദുല്‍ ജബ്ബാര്‍ സഖാഫി (എസ്.വൈ,എസ് കാന്തപുരം വിഭാഗം), മുഹമ്മദ് അസ്്‌ലം മൗലവി(ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), ബഷീര്‍ വഹബി (കേരള സുന്നി ജമാഅത്ത്) അബൂബക്കര്‍ ഫാറുഖി (ജമാഅത്തെ ഇസ്്‌ലാമി), മുഹമ്മദ് ബാബുസേഠ് (കേരള നദുവത്തുല്‍ മുജാഹിദീന്‍), കെ.എം.അബൂബക്കര്‍ (എം.ഇ.എസ്), അബ്ദുല്‍ നാസര്‍ ബാഖഫി (ഇമാം കൗണ്‍സില്‍) എന്‍.കെ അലി(മെക്ക) എന്നിവര്‍ സന്നിഹിതരായിരുന്നു. കണ്‍വീനര്‍ കബീര്‍ .കെ.കെ സ്വാഗതവും സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago