പൊതു വിദ്യാഭ്യാസം ഹൈടെക് ആക്കും: മുഖ്യമന്ത്രി
പറവൂര്‍: പൊതു വിദ്യാഭ്യാസം ഹൈടെക്ക് ആക്കുന്നതിനു പൊതുജന സഹായത്തോടെ പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
കേരളത്തില്‍ സാധാരണക്കാരന് വിദ്യാഭ്യാസം പ്രാപ്യമാക്കാന്‍ നിരവധി പോരാട്ടങ്ങള്‍ നടത്തേണ്ടി വന്നിട്ടുണ്ടെന്നും നാട്ടില്‍ തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്നിരുന്ന കാലഘട്ടത്തില്‍ പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം വിദൂരമായിരുന്നു. എന്നാല്‍ ആസ്ഥിതി മാറി വിദ്യാഭ്യാസരംഗം ഉയര്‍ന്നെങ്കിലും ചില സ്‌കൂളുകളില്‍ ജാതിക്കാര്‍ക്കും പണക്കാര്‍ക്കുമാത്രമായി വിദ്യാഭ്യാസം മതിയെന്ന തരത്തിലായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊട്ടുവള്ളിക്കാട് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ വി.ഡി സതീശന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. കോട്ടപ്പുറം രൂപതാ ബിഷപ്പ് ഡോ. ജോസഫ് കാരിക്കാശേരി അനുഗ്രഹ പ്രഭാഷണം നടത്തി. കൊടുങ്ങല്ലൂര്‍ എം.എല്‍.എ അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ പ്രതിഭകളെ ആദരിച്ചു. സഹോദരന്‍ അയ്യപ്പന്റെയും പണ്ഡിറ്റ് കറുപ്പന്റെയും ഫോട്ടോ അനാച്ഛാദനം എച്ച്.എം.വൈ സഭാ പ്രസിഡന്റ് എം.കെ ഗോപി നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഉണ്ണിസത്താര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസ്, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് ഷൈല, പഞ്ചായത്ത് മെമ്പര്‍ അഡ്വ. സിംല രമേഷ്, ചെട്ടിക്കാട് പള്ളി വികാരി ഫാ. ജോയ് കല്ലറക്കല്‍, ഡി.ഇ.ഒ നിര്‍മലാദേവി, എ.ഇ.ഒ ബാലകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് എം.എ ഗിരീഷ്, പ്രിസിപ്പല്‍ കെ.ആര്‍ ശ്രീജ, സഭ ചെയര്‍മാന്‍ പി.ബി സതീശന്‍ സ്വാഗതവും ഹെഡ് മിസ്ട്രസ് പിഎ ലീന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."