വെള്ളാപ്പള്ളി കോളജ് അധികൃതരുടെ നടപടി ധിക്കാരം: മുസ്ലിംലീഗ്
ആലപ്പുഴ: വിദ്യാര്‍ത്ഥികളെ ജുമുഅ നമസ്ക്കാരത്തിന് വിടാമെന്ന് ഉറപ്പ് ലംഘിക്കുകയും ഇതുമായി ബന്ധപ്പെട്ട എംഎസ്എഫ് ഭാരവാഹികളെ പൊലീസിനെ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്ത കട്ടച്ചറി വെള്ളാപ്പള്ളി നടേശന് കോളജിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഹാജി.
എം. ഇസ്മയില്‍ കുഞ്ഞ് മുസ്ലിയാരും ജനറല്‍ സെക്രട്ടറി എ. എം നസീറും പ്രസ്താവിച്ചു.
യാതൊരു വിധ ഉപാധിയും കൂടാതെ വിദ്യാര്‍ത്ഥികളെ ജുമുഅക്ക് വിടാമെന്ന് കഴിഞ്ഞ ആഴ്ച സമരം ചെയ്തപ്പോള്‍ കോളജ് അധികൃതര്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ച മാനേജ്മെന്റ് വിദ്യാര്‍ത്ഥികളെ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു.
വെള്ളാപ്പള്ളി കോളജ് അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമായി പൊലീസ് മാറിയെന്നും ഇവര്‍ക്കെതിരെ ഉന്നത പൊലീസ് നേതൃത്വം ശക്തമായ നടപടി സ്വീകരിക്കണെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."