ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം
ആലപ്പുഴ: ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. ഇന്നലെ കെ.എം മദനമോഹനന്‍ നഗറില്‍ (ടി.വി തോമസ് സ്മാരക ടൗണ്‍ഹാള്‍) ചെയര്‍മാന്‍ ജി മോട്ടിലാല്‍ പതാക ഉയര്‍ത്തി.
പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ ചെയര്‍മാന്‍ ജി മോട്ടിലാല്‍ അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം ബി അശോകും അനുശോചന പ്രമേയം കെ ഷാനവാസ് ഖാനും അവതരിപ്പിച്ചു. വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായി പ്രമേയം- ഗിരീശന്‍, ക്രഡന്‍ഷ്യല്‍- ബി അശോക്, മിനിട്ട്‌സ്-പുലിപ്പാറ സന്തോഷ്, മീഡിയ-എ സുരേഷ്‌കുമാര്‍, വാളണ്ടിയര്‍-ദിലീപ് തമ്പി തുടങ്ങിയവരെ തെരഞ്ഞെടുത്തു.
സംഘാടക സമിതി ചെയര്‍മാന്‍ ടി ജെ ആഞ്ചലോസ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വിപ്ലവ ഗായിക പി കെ മേദിനിയെ കാനം രാജേന്ദ്രന്‍ ആദരിച്ചു.വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു, ഡെപ്യട്ടി സ്പീക്കര്‍ വി ശശി, സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന്‍, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജി വിജയകുമാരന്‍നായര്‍, എ ഐ എസ് ജി ഇ സി ജനറല്‍ സെക്രട്ടറി സി ആര്‍ ജോസ് പ്രകാശ്, എ കെ എസ് ടി യു ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി എസ് സന്തോഷ്‌കുമാര്‍, ഡബ്ല്യൂ സി സി ചെയര്‍മാന്‍ കെ പി ശങ്കരദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആര്‍ ഉഷ നന്ദി പറഞ്ഞു. ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി എ നിസാമുദ്ദീന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 'നവലിബറല്‍ നയങ്ങളുടെ കാല്‍നൂറ്റാണ്ട്' എന്ന വിഷയത്തില്‍ സി പി ഐ ദേശിയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രനും 'ഭക്ഷ്യഭദ്രതാ നിയമവും കേരളവും' എന്ന വിഷയത്തില്‍ ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രി പി തിലോത്തമനും പ്രഭാഷണം നടത്തി. രാത്രി 7ന് ഒ ജി സുരേഷ് അവതരിപ്പിച്ച വിഷ്വല്‍ഗാനമേളയും ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിച്ച കേരളോത്സവവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."