എസ്.ബി.ടി - എസ്.ബി.െഎ ലയനം മോദി സര്‍ക്കാരിന്റെ തുഗ്ലക് പരിക്ഷ്‌ക്കാരം : കൊടിക്കുന്നില്‍ സരേഷ് എം.പി
ആലപ്പുഴ: എസ്.ബി.ടിയെ എസ്.ബി.െഎയില്‍ ലയിപ്പിച്ച് കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിനെ തകര്‍ക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി വന്‍കിട കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള തുഗ്ലക് പരിഷ്‌ക്കാരമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി. കേരളത്തില്‍ രൂപം കൊണ്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കേരളീയരുടെ അഭിമാനം കാത്തു സൂക്ഷിക്കുന്ന ഒരു പൊതു മേഖലാ ധനകാര്യ സ്ഥാപനമാണ്. ഇന്ത്യയിലെമ്പാടും മലയാളി സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന പൊതു മേഖലാ ബാങ്കായ എസ്.ബി.ടിയുടെ കടയ്ക്കല്‍ കത്തി വെയ്ക്കുന്ന മോദി സര്‍ക്കാരിന്റെ നടപടി കേരളത്തോട് കാണിക്കുന്ന കടുത്ത അനീതിയാണ്. നൂറുകണക്കിന് ശാഖകളുള്ള എസ്.ബി.ടി കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ധനകാര്യ സ്ഥാപനമാണ്.
കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങള്‍ സ്വീകരിച്ചും വായ്പകള്‍ നല്‍കിയും കേരളത്തിലെ സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ആശ്വാസം പകര്‍ന്നു നല്‍കുന്ന എസ്.ബി.ടിയെ എസ്.ബി.ഐ എന്ന ഭീമാകാരമായ ബാങ്കില്‍ ലയിപ്പിക്കുന്നതു മൂലം കേരളിയര്‍ക്ക് അര്‍ഹതപ്പെട്ട വായ്പകളും സേവനങ്ങളും നഷ്ടപ്പെടുകയാണ് ചെയ്യുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. രാജ്യത്താകമാനമുള്ള എസ്.ബി.എയുടെ സബ്‌സിഡറി ബാങ്കായ എസ്.ബി.ടി അടക്കമുള്ള പൊതുമേഖലാ ബാങ്കുകള്‍ എസ്.ബി.െഎയില്‍ ലയിപ്പിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് ഇഷ്ടം പോലെ വായ്പ അനുവദിക്കാനാണ് ഇത്തരം ലയനം മോദി സര്‍ക്കാര്‍ കൊണ്ടു വന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.
എസ്.ബി.ടിയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണത്തിന് ജീവനക്കാരുടെ കേരളത്തില്‍ ജോലി ചെയ്യാനുള്ള അവസരം നഷ്ടപ്പെടുകയും ഇന്ത്യ ഒട്ടാകെയുള്ള സ്ഥലമാറ്റത്തിലൂടെ വിവിധ സംസ്ഥാനങ്ങളില്‍ പോയി ജോലി ചെയ്യേണ്ടതായും വരും. ഇത് സ്ത്രീകളടക്കമുള്ള ബാങ്ക് ജിവനക്കാര്‍ക്കും കുടുംബത്തിനും ബുദ്ധിമുട്ട് ഉണ്ടാക്കും. എസ്.ബി.ടിയുടെ ലയനത്തെ ശക്തമായി എതിര്‍ക്കുന്ന ബാങ്ക് ജീവനക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് ലയന നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു കൊണ്ടുള്ള ജിവനക്കാരുടെ സമരത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും എം.പി അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."