കാണികളായി താരങ്ങള്‍ മാത്രം
മാനന്തവാടി: സാമ്പത്തിക പ്രയാസങ്ങള്‍ മേളയുടെ പൊലിമ കുറക്കുമെന്ന് സംഘാടകരുടെ വാക്കു സത്യമാക്കുന്നതായി മേളയിലെ ജനപങ്കാളിത്തം. മിക്ക മത്സരങ്ങള്‍ക്കും താരങ്ങള്‍ മാത്രമായിരുന്നു കാണികള്‍.
മേളയില്‍ പങ്കെടുക്കുന്ന സ്കൂളുകളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സംഘാടകര്‍ എന്നിവര്‍ക്ക് പുറമേ വിരലിലെണ്ണാവുന്ന കാണികള്‍ മാത്രമാണ് മേളക്കെത്തിയത്. ട്രാക്കിലെ ഗ്ലാമര്‍ ഇനങ്ങളായ 100, 200 മീറ്റര്‍ മത്സരങ്ങള്‍ക്ക് പോലും കാണികള്‍ കാര്യമായുണ്ടായിരുന്നില്ല.
മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ വിശാലമായ മൈതാനത്ത് വിവിധയിടങ്ങളിലായി മത്സരങ്ങള്‍ക്കായി സജ്ജീകരിച്ച വേദികളില്‍ പലപ്പോഴും മത്സരാര്ഥികളും ഒഫീഷ്യലുകളും മാത്രമാണുണ്ടായിരുന്നത്. കനത്ത ചൂടും ജന പങ്കാളിത്തത്തിന് തിരിച്ചടിയായി. വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ തന്നെ ചൂട് താങ്ങാനാകാതെ മരത്തണലുകളിലും മറ്റും അഭയം തേടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."