മാവോയിസ്റ്റ് വേട്ട: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം
കോഴിക്കോട് :കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം. കൊല്ലപ്പെവരുടെ ബന്ധുക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്.
ആശുപത്രി പരിസരത്തേക്ക് മുദ്രാവാക്യം വിളിച്ചെത്തിയ പോരാട്ടം പ്രവര്‍ത്തകര്‍ അടങ്ങുന്നവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മോര്‍ച്ചറിക്ക് മുന്നില്‍ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് വന്‍ പൊലീസ് സംഘം ഇവരെ കസ്റ്റഡിയില്‍ എടുത്തത്. എം. എന്‍. രാവുണ്ണി, ഗ്രോവാസു, വി.സി. ജെന്നി, പി.ജെ. മാനുവല്‍,സി പി. റഷീദ്, റജീഷ് കൊല്ലക്കണ്ടി, റെനി ഐലീന്‍, സുജ ഭാരതി, പി. ജി. ഹരി,ജെയ്സണ്‍ സി കൂപ്പര്‍ എന്നിങ്ങനെ 25ലേറെ പേരെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.ശാരീരിക അവശതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗ്രോ വാസുവിനെ ആശുപത്രിയിലേക്ക് മാറ്റി.
മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തുന്നതിന് പകരം ആര്‍ഡിഒയുമായി ഇന്‍ക്വസ്റ്റ് നടത്തിയ സര്‍ക്കാര്‍ നടപടി ദുരൂഹമാണെന്നും സംശയിക്കപ്പെടേണ്ടതാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
പോസ്റ്റ് മോര്‍ട്ടത്തിന് മുന്‍പായി മനുഷ്യാവകാശ പ്രവര്‍ത്തകരെ മൃതദേഹം കാണിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമെ മൃതദേഹം കാണിക്കുകയുള്ളുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതിലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരുന്നു.
മാവോയിസ്റ്റ് വേട്ട ഏറെ ദുരൂഹതകള്‍ നിറഞ്ഞതായി സംശയിക്കപെടുന്നുണ്ട്. പൊലിസ് സംഘടിപ്പിച്ച നാടകമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."