സഊദി അരാംകോയുടെ പുതിയ പദ്ധതികള്‍ക്ക് രാജാവിന്റെ അംഗീകാരം
ജിദ്ദ: വിഷന്‍ 2030 ന്റെ ഭാഗമായി സഊദി അരാംകോയുടെ പുതിയ പദ്ധതികള്‍ക്ക് സല്‍മാന്‍ രാജാവിന്റെ അംഗീകാരം. സമഗ്രവും സന്തുലിതവും സംയോജിതവുമായ വികസനത്തിനാണ് രാഷ്ട്രം ഊന്നല്‍ നല്‍കുന്നതെന്നും രാജാവ് പറഞ്ഞു. കിഴക്കന്‍ മേഖലയിലത്തെിയ ശേഷം വിവിധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സല്‍മാന്‍ രാജാവ്.
ലോകത്തിലെ ഏറ്റവും വിസ്തൃതമായ എണ്ണപ്പാടങ്ങളിലൊന്നായ അറേബ്യന്‍ ഗള്‍ഫിലെ മനീഫയുടെ വികസനമാണ് രാജ്യത്തിന്റെ പ്രധാന ലക്ഷ്യം. മനീഫയുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ വിവിധ മേഖലകളിലെ എണ്ണപ്പാടങ്ങളുടെ ശേഷി കൂട്ടി നവീകരിക്കുകയെന്ന വിശാല പദ്ധതിയുടെ ഭാഗമാണിത്. നിലവില്‍ 11 ദശലക്ഷം ബാരലിന് താഴെയാണ് അരാംകോയുടെ പ്രതിദിന ഉല്‍പാദനം
. ഇതു 12.5 ദശലക്ഷത്തിലത്തെിക്കാനാണ് ആലോചന. മനീഫയുടെ സമുദ്രത്തിനടിയിലെ എണ്ണപ്പാടത്തിന്റെ വികസനം, കരയിലെ പ്രാഥമിക സംസ്‌കരണ സംവിധാനം തുടങ്ങിയവ പുതിയ പദ്ധതികളില്‍ പെടുന്നു. ഒമ്പതുലക്ഷം അറേബ്യന്‍ ഹെവി ക്രൂഡ് ഓയില്‍ കൂടി കൈകാര്യം ചെയ്യാന്‍ പാകത്തില്‍ പ്രവര്‍ത്തനശേഷി ഉയര്‍ത്തുകയും ചെയ്യും. ജുബൈലിന് 150 കിലോമീറ്റര്‍ വടക്കു കിഴക്കുള്ള വാസിത് വാതക പ്ലാന്റാണ് മറ്റൊരു പദ്ധതി. ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റില്‍ നിന്ന് 250 കോടി ഘന അടി വാതകം ഉല്‍പാദിപ്പിക്കും. ഖുറൈസ് എണ്ണപ്പാടത്തിന്റെ വികസനമാണ് മൂന്നാമത്തെ വലിയ പദ്ധതി.
ഖുറൈസ് അറേബ്യന്‍ ലൈറ്റ് ക്രൂഡ് ഓയിലിന്റെ കേദാരമായ പദ്ധതിയുടെ വികസനം അരാംകോയുടെ ദീര്‍ഘകാല പദ്ധതികളുടെ ഭാഗവുമാണ്. 2018ല്‍ നിര്‍മാണം തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ ചെലവില്‍ ഉല്‍പാദനം നടത്താനാകുന്ന പശ്ചാത്തല സംവിധാനങ്ങളാണ് ഇവിടെയുള്ളത്. നിലവിലുള്ള 15 ലക്ഷം ബാരല്‍ പ്രതിദിന ഉല്‍പാദനം ഇതോടെ 18 ലക്ഷമായി ഉയരും.
ലോകത്തെ ഏറ്റവും ദുര്‍ഘടമായ എണ്ണപ്പാടങ്ങളിലൊന്നായ ശെയ്ബയുടെ വികസനമാണ് നാലാമത്തെ പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."