HOME
DETAILS

സൗഭാഗ്യകരമായ ദൗര്‍ഭാഗ്യവും ദൗര്‍ഭാഗ്യകരമായ സൗഭാഗ്യവും

  
backup
November 26 2016 | 21:11 PM

%e0%b4%b8%e0%b5%97%e0%b4%ad%e0%b4%be%e0%b4%97%e0%b5%8d%e0%b4%af%e0%b4%95%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af-%e0%b4%a6%e0%b5%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%be%e0%b4%97%e0%b5%8d%e0%b4%af

ഓടിയോടി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങി. എങ്ങനെയോ അതില്‍ അള്ളിപ്പിടിച്ച് കയറാന്‍ കഴിഞ്ഞവര്‍ ആശ്വാസത്തിന്റെ നിശ്വാസങ്ങളുതിര്‍ത്തുകൊണ്ടു പറഞ്ഞു: 'ഹാവൂ, ഭാഗ്യം..' ശ്രമിച്ചിട്ടും കയറാന്‍ കഴിയാതെപോയവര്‍ നിരാശരായി ഇങ്ങനെ പറഞ്ഞു: 'ഛെ, ദൗര്‍ഭാഗ്യം..' അങ്ങനെയിരിക്കെ untitled-1പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഹൃദയഭേദകമായ ഒരു വാര്‍ത്ത എത്തുന്നത്. 'നേരത്തെ ഇവിടം വിട്ട ട്രെയിന്‍ മറ്റൊരു ട്രെയിനുമായി കൂട്ടിയിടിച്ചിരിക്കുന്നു. പലരും മരണപ്പെട്ടിട്ടുണ്ട്. പലര്‍ക്കും ഗുരുതരമായ പരുക്കുകളുണ്ട്. പൂര്‍ണസുരക്ഷിതരായി രക്ഷപ്പെട്ടവര്‍ ആരുമില്ല'. ഈ വാര്‍ത്ത കേട്ടപ്പോള്‍ നേരത്തെ 'ദൗര്‍ഭാഗ്യം' എന്നു പറഞ്ഞവര്‍ ഇപ്പോള്‍ പറഞ്ഞു. 'ഹാവൂ, ഭാഗ്യം..' നേരത്തെ'ഭാഗ്യം' എന്നു പറഞ്ഞവര്‍ ഇപ്പോള്‍ പറഞ്ഞത് 'ദൗര്‍ഭാഗ്യം'. 

അപ്പോള്‍ ചോദ്യമിതാണ്:

എല്ലാ സൗഭാഗ്യങ്ങളും സൗഭാഗ്യങ്ങളാണോ..? എല്ലാ ദൗര്‍ഭാഗ്യങ്ങളും ദൗര്‍ഭാഗ്യങ്ങളാണോ..?
ഒരു ലക്ഷം രൂപ ലോട്ടറിയടിച്ചവന്‍ അതു വാങ്ങി തിരിച്ചുവരുമ്പോഴാണ് വഴിക്കുവച്ച് കാറപകടത്തില്‍ പെടുന്നത്. അടിയന്തരമായ ഓപറേഷന്‍ ആവശ്യമുണ്ട്. അഞ്ചുലക്ഷം നിര്‍ബന്ധമായും അതിനുവേണ്ടി കെട്ടിവയ്ക്കണം..! എത്ര ചിന്തിച്ചിട്ടും ഒരു മാര്‍ഗവും മുന്നില്‍ തെളിയുന്നില്ല..

ചോദ്യം വീണ്ടുമുയരുന്നു:
എല്ലാ സന്തോഷങ്ങള്‍ക്കുള്ളിലും മറഞ്ഞുകിടക്കുന്നത് സന്തോഷങ്ങള്‍ തന്നെയാണോ. അതോ സന്താപങ്ങളുമുണ്ടോ..?
വാച്ച് നഷ്ടപ്പെട്ടുപോയവന്‍ അതു തിരഞ്ഞുനോക്കുമ്പോഴാണ് വാച്ചും അതോടൊപ്പം മുന്‍പ് നഷ്ടപ്പെട്ടുപോയ മൊബൈലും ഒരേ സ്ഥലത്തുവച്ച് കണ്ടെത്തുന്നത്. നഷ്ടം ഇരട്ടിലാഭമായി തിരികെ ലഭിച്ച സൗഭാഗ്യം.. അപ്പോള്‍ എല്ലാ സന്താപങ്ങള്‍ക്കു പിന്നിലും മറഞ്ഞുകിടക്കുന്നത് സന്താപങ്ങള്‍ തന്നെയാണോ അതോ സന്തോഷങ്ങളുമുണ്ടോ..?
ശക്തമായ കാറ്റും മഴയുമുള്ള ഒരുരാത്രി. പലയിടത്തും കനത്ത നാശനഷ്ടങ്ങളാണുണ്ടായിട്ടുള്ളത്. കൂട്ടത്തില്‍ ഒരു ദരിദ്രനാരായണന്റെ വീടും പൂര്‍ണമായി തകര്‍ന്നു.

അല്ലെങ്കില്‍തന്നെ തട്ടിമുട്ടി ജീവിച്ചുപോകുന്ന മനുഷ്യനാണ്. അപ്പോഴാണ് കൂനിന്മേല്‍ കുരുവെന്നോണം ഈ ദുരന്തവും. സുഹൃത്തുക്കള്‍ വന്ന് അദ്ദേഹത്തെ സമാധാനിപ്പിച്ചു. ഒന്നുമില്ലെങ്കിലും അനല്‍പമായ മനക്കരുത്തിന്റെ ഉടമയായതിനാല്‍ അദ്ദേഹം പറഞ്ഞു: 'ഇതൊരുപക്ഷേ, ദൗര്‍ഭാഗ്യമായിരിക്കാം. അല്ലെങ്കില്‍ സൗഭാഗ്യമായിരിക്കാം'.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വീട് പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തറകെട്ടാന്‍ കുഴികുഴിക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് ആരുടെയും കണ്ണു തള്ളിപ്പോകുന്ന ഒരു കാഴ്ച അവിടെ കണ്ടത്. കുഴിച്ച സ്ഥലത്ത് കോടികള്‍ വിലവരുന്ന രത്‌നനിധികള്‍...! അപ്പോഴും മനക്കരുത്ത് കൈവിടാതെ അദ്ദേഹം പറഞ്ഞു: 'ഇതൊരുപക്ഷേ, സൗഭാഗ്യമായിരിക്കാം. അല്ലെങ്കില്‍ ദൗര്‍ഭാഗ്യമായിരിക്കാം'.

ചുരുക്കിപ്പറയട്ടെ, നിധി കിട്ടിയ വിവരം അങ്ങാടിപ്പാട്ടായി. പലര്‍ക്കും അതു വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നു. ചിലര്‍ക്ക് അസൂയ മൂത്തു. പല കുത്തുവാക്കുകളും ദുരാരോപണങ്ങളും ആ പാവത്തിന്റെ പേരില്‍ അവര്‍ പറഞ്ഞുണ്ടാക്കി. ആ നിധി എങ്ങനെയെങ്കിലും കൈക്കലാക്കണമെന്ന ചിന്തയുമായി നടക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

ഒരിക്കല്‍ നട്ടപ്പാതിരാ സമയത്ത് രണ്ടു കള്ളന്മാര്‍ അദ്ദേഹത്തിന്റെ താല്‍ക്കാലിക ഷെഡില്‍ കയറി. ശബ്ദം കേട്ട അദ്ദേഹം ഞെട്ടിയുണര്‍ന്നു. പിന്നെ സംഭവിച്ചതൊന്നും പറയേണ്ടതില്ല. ഉന്തും തള്ളും പിടിയും വലിയുമായി ദീര്‍ഘനേരം നീണ്ട ശണ്ഠയില്‍ ആ പാവത്തിന്റെ കൈ അറ്റുവീണു..! ആശുപത്രിക്കിടക്കയില്‍ അവശനായി കിടക്കുന്ന അദ്ദേഹത്തെ കാണാന്‍വന്ന സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞു: 'ഇതൊരുപക്ഷേ, ദൗര്‍ഭാഗ്യമായിരിക്കാം. അല്ലെങ്കില്‍ സൗഭാഗ്യമായിരിക്കാം'.

വര്‍ഷം ഒന്നുകൂടി മുന്നോട്ടുപോയപ്പോള്‍ നാട്ടില്‍ പല പ്രശ്‌നങ്ങളും തലപൊക്കി. രാജ്യം സുരക്ഷാഭീഷണി നേരിട്ടു. പ്രതിരോധത്തിനു രാജ്യത്ത് മതിയായ സൈനികരില്ല. ഒരോ നാട്ടില്‍നിന്നും നിര്‍ബന്ധിത സൈനികസേവനത്തിനായി പട്ടാളക്കാര്‍ പലരെയും പിടിച്ചുകൊണ്ടുപോയി. കൂട്ടത്തില്‍ അവര്‍ നമ്മുടെ പാവത്താന്റെ വീട്ടിലും കയറി. പക്ഷേ, കൈയില്ലാത്തവനും കഴിവില്ലാത്തവനുമായതിനാല്‍ അദ്ദേഹത്തെ അവര്‍ വെറുതെ വിട്ടു. അപ്പോഴും അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
'ഇതൊരുപക്ഷേ, സൗഭാഗ്യമായിരിക്കാം. അല്ലെങ്കില്‍ ദൗര്‍ഭാഗ്യമായിരിക്കാം'.

ഖുര്‍ആന്‍ പറഞ്ഞു: ''ഒരു കാര്യം നന്മയുള്ളതായിരിക്കെ നിങ്ങള്‍ വെറുത്തെന്നു വരാം. ഒരു കാര്യം ദോഷമായിരിക്കെ നിങ്ങള്‍ ഇഷ്ടപ്പെട്ടെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല''(2: 216).
സന്താപങ്ങളെല്ലാം സന്താപങ്ങളല്ല. ചില സന്താപങ്ങള്‍ സന്തോഷങ്ങളാണ്. സന്തോഷങ്ങളെല്ലാം സന്തോഷങ്ങളുമല്ല. ചില സന്തോഷങ്ങള്‍ സന്താപങ്ങളാണ്. സൗഭാഗ്യം ചിലപ്പോള്‍ ദൗര്‍ഭാഗ്യത്തിന്റെ വേഷത്തിലായിരിക്കും കടന്നുവരിക. ദൗര്‍ഭാഗ്യം സൗഭാഗ്യത്തിന്റെ കോലമണിഞ്ഞും കടന്നെത്തും. അതിനാല്‍ മതിമറക്കുകയോ മനം മടുക്കുകയോ വേണ്ടാ. സന്തോഷത്തിലും സന്താപത്തിലും ഇങ്ങനെ പറഞ്ഞുശീലിക്കുക: 'ഇതൊരുപക്ഷേ, സൗഭാഗ്യമായിരിക്കാം. അല്ലെങ്കില്‍ ദൗര്‍ഭാഗ്യമായിരിക്കാം'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  24 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago