HOME
DETAILS

ഇത് മതാഭിമാനമല്ല, ക്ഷമിക്കാനാവാത്ത മതഭ്രാന്താണ്

  
backup
November 26 2016 | 23:11 PM

%e0%b4%87%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%a4%e0%b4%be%e0%b4%ad%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%ae%e0%b4%bf%e0%b4%95


'അഭിമാനക്കൊല'യെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ജാതി,മത വെറിയുടെ കൊലപാതകക്രൂരത ഉത്തരേന്ത്യയില്‍ പലപ്പോഴും നടക്കാറുണ്ട്. കീഴാളജാതിയിലോ അന്യമതത്തിലോ പെട്ടവരെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഏറ്റവുമടുത്ത ബന്ധുക്കളുടെ മുന്‍കൈയിലാണ് ഈ അരുംകൊലകള്‍ നടക്കുന്നത്. ജാതി,മത ഭ്രാന്ത് മൂത്ത ഉത്തരേന്ത്യയില്‍ അതൊരു ഞെട്ടിപ്പിക്കുന്ന സംഭവമേയല്ല.
എന്നാല്‍, സാമുദായിക മൈത്രിയുടെ പേരില്‍ നൂറ്റാണ്ടുകളായി അറിയപ്പെട്ട, എല്ലാ മതങ്ങളെയും സമഭാവനയോടെ സ്വീകരിച്ച കേരളത്തില്‍ മതംമാറ്റത്തിന്റെ പേരില്‍ അരുംകൊല നടക്കുന്നുവെന്നത് മനഃസാക്ഷിയുള്ളവരെയെല്ലാം ഞെട്ടിക്കുന്ന സംഭവമാണ്. മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ ഫൈസല്‍ എന്ന യുവാവ് അരുംകൊലയ്ക്കിരയായപ്പോള്‍ തകര്‍ന്നുവീണത് കേരളത്തിന്റെ ഉന്നതമായ സാംസ്‌കാരികപാരമ്പര്യമാണ്.
ഇതു വായിക്കുമ്പോള്‍, 'മതം മാറ്റുന്നവരെ ആശ്ലേഷിക്കുകയാണോ വേണ്ടത് ' എന്നു മനസ്സിലെങ്കിലും ചോദിക്കുന്ന കുറേ പേരുണ്ടാകുമെന്നറിയാം. അവരോട് ഒരു മറുചോദ്യമാണു ചോദിക്കാനുള്ളത്. മതപ്രബോധനം നടത്താത്തതും മതം മാറ്റിക്കാത്തതുമായ ഏതു മതമാണ് ഈ ലോകത്തുണ്ടായിട്ടുള്ളത്. നിലവിലുള്ള വിശ്വാസപ്രമാണങ്ങളുടെ പാളിച്ചകളും വീഴ്ചകളും ചൂണ്ടിക്കാട്ടി കൂടുതല്‍ സ്വീകാര്യവും ആകര്‍ഷകവുമായ വിശ്വാസപ്രമാണങ്ങള്‍ അവതരിപ്പിച്ചാണ് ഓരോ മതവും ഈ ലോകത്തു വേരുപിടിച്ചതും പടര്‍ന്നുപന്തലിച്ചതും.
കേരളത്തിലെ കാര്യമെടുക്കാം. അഞ്ചു തിണകളില്‍ തൊഴിലുമായി ബന്ധപ്പെട്ട ജാതികളായി, പ്രകൃതിശക്തികളെ ആരാധിച്ചു ജീവിച്ച ജനവിഭാഗങ്ങള്‍ക്കിടയില്‍ യുക്തിഭദ്രവും ആകര്‍ഷകവുമായ മതസിദ്ധാന്തവുമായി ആദ്യമെത്തിയത് ജൈനമതവും ബുദ്ധമതവുമായിരുന്നു. അവയെ സ്വീകരിച്ച രാജാക്കന്മാരെ പിന്‍പറ്റി പ്രജകളും മതംമാറി. അന്നു മതംമാറിയവരെ ആരും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതായി ചരിത്രം പറയുന്നില്ല.
പില്‍ക്കാലത്ത്, ക്രിസ്തുമതവും ഇസ്‌ലാമും കടല്‍കടന്ന് ഇവിടെയെത്തിയപ്പോള്‍ നാട്ടുരാജാക്കന്മാര്‍ നല്‍കിയ ഊഷ്മളമായ വരവേല്‍പ്പിനെക്കുറിച്ചു ചരിത്രം വായിച്ചവര്‍ക്ക് അറിയാം. ശ്രീലങ്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ കേരളതീരത്തിറങ്ങിയ മുസ്‌ലിംസംഘത്തില്‍നിന്ന് ഇസ്‌ലാമിനെക്കുറിച്ചു ചോദിച്ചറിഞ്ഞ ചേരമാന്‍ പെരുമാള്‍, മടക്കയാത്രയില്‍ അവരോടൊപ്പം മക്കത്തുപോയതും സ്വേച്ഛയാ മതംമാറിയതും തേയ്ച്ചുമായ്ച്ചു കളയാനാവാത്ത ചരിത്രരേഖയാണ്. അന്നു ചേരമാന്‍ പെരുമാളിന്റെ രക്തത്തിനായി ആരെങ്കിലും വാളെടുത്തതായി ചരിത്രം പറയുന്നില്ല.
ഇനി, ഇന്നു ഹിന്ദുമതമെന്നറിയപ്പെടുന്ന പഴയ വൈദികമതത്തിന്റെ കാര്യം പരിശോധിക്കാം. സവര്‍ണമതമാണത്. എന്നുവച്ചാല്‍ ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നീ ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതമായത്. ഈ നാലു വിഭാഗത്തില്‍പ്പെട്ടവരും ഒരുമിച്ചു കേരളത്തിലേയ്ക്കു കടന്നുവരുകയായിരുന്നില്ല. വന്നത് ആദ്യവര്‍ണക്കാര്‍ (ബ്രാഹ്മണര്‍) മാത്രം. അവര്‍ ഇവിടെയുള്ള രാജാക്കന്മാരെ സൂര്യ, ചന്ദ്രവംശാവലിയില്‍പ്പെട്ടവരെന്നു ബോധ്യപ്പെടുത്തി. അതുവരെ ബുദ്ധ, ജൈന മതവിശ്വാസികളായ രാജാക്കന്മാര്‍ 'മതംമാറി' ക്ഷത്രിയന്മാരായി.
പിന്നീടു മതംമാറ്റിയെടുത്ത സാധാരണക്കാരെ ബ്രാഹ്മണര്‍ ശൂദ്രവിഭാഗത്തില്‍പ്പെടുത്തി. കാര്‍ഷികവൃത്തിയില്‍ കഴിഞ്ഞ കേരളത്തില്‍ വണിക്കുകള്‍ക്കു സാധ്യതയില്ലാത്തതിനാല്‍ വൈശ്യന്മാരുണ്ടായില്ല. നിര്‍ബന്ധിത മതംമാറ്റം ചെറുത്ത ബുദ്ധഭിക്ഷുക്കളെ എങ്ങനെയാണ് ഇല്ലായ്മ ചെയ്തതെന്നത് കേരളചരിത്രത്തിലെ ചോരപ്പാടുകള്‍ വീണ അധ്യായമാണ്. അവരുടെ അനുയായികളെ സവര്‍ണമതത്തിനു പുറത്ത് അവര്‍ണരാക്കി അകറ്റി നിര്‍ത്തി. പട്ടിക്കും പൂച്ചയ്ക്കുമുണ്ടായിരുന്ന അവകാശംപോലും നിഷേധിച്ചു.
പറഞ്ഞുവന്നത് ഇതാണ്, കേരളത്തില്‍പോലും എല്ലാ മതങ്ങളും നിലവിലുള്ളവയില്‍ പടര്‍ന്നു കയറിത്തന്നെയാണു വളര്‍ന്നുവന്നത്. നിര്‍ബന്ധിതവും പ്രലോഭനത്തിന്റെ അടിസ്ഥാനത്തിലുള്ളതുമായ മതംമാറ്റങ്ങളെ നിയമം അംഗീകരിക്കുന്നില്ല. അങ്ങനെയുണ്ടാകുമ്പോള്‍ ആര്‍ക്കും നീതിപീഠത്തില്‍ അതിനെ ചോദ്യം ചെയ്യാം. വ്യക്തി സ്വന്തംതാല്‍പ്പര്യത്തില്‍ മതംമാറിയാല്‍ വാളെടുക്കാന്‍ ആര്‍ക്കാണ് അവകാശം.
മതം വ്യക്തിയുടെ അവകാശമാണ്. ഏതു മതത്തില്‍ വിശ്വസിക്കണമെന്നു തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. തങ്ങളുടെ മതമാണു നല്ലതെന്നു വ്യക്തിയെ ഉദ്‌ബോധിപ്പിക്കാന്‍ എല്ലാ മതങ്ങളുടെയും പ്രബോധകര്‍ക്ക് അവകാശമുണ്ട്. അതില്‍നിന്നു തനിക്ക് ഇഷ്ടപ്പെട്ടതു വ്യക്തി തിരഞ്ഞെടുക്കുമ്പോള്‍ അയാളെ വെട്ടിക്കൊല്ലാനും കുത്തിമലര്‍ത്താനും ആരു ശ്രമിച്ചാലും അതു ഭ്രാന്തമായ കാടത്തമാണ്.
അനില്‍കുമാറെന്ന യുവാവ് മതംമാറി ഫൈസലായതിനെക്കുറിച്ച് അയാളുടെ മാതാവ് മകന്റെ വേര്‍പാടിന്റെ വേദനയ്ക്കിടയിലും പറഞ്ഞിട്ടുണ്ട്. 'അവന്‍ എന്നോടു ചോദിച്ചു സമ്മതം വാങ്ങിയിട്ടാണു മതം മാറിയത്' എന്ന്. അനില്‍കുമാറിന്റെയും ഭാര്യയുടെയും മക്കളുടെയും മതംമാറ്റത്തില്‍ അയാളുടെ മാതാപിതാക്കള്‍ക്കോ ഭാര്യയുടെ മാതാപിതാക്കള്‍ക്കോ എതിര്‍പ്പില്ലെങ്കില്‍ മറ്റുള്ളവര്‍ വാളെടുക്കുന്നതെന്തിന്.
ഞാനെഴുതിയ 'ഒരു അമുസ്‌ലിമിന്റെ പ്രിയപ്പെട്ട ഇസ്‌ലാം' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനോടനുബന്ധിച്ചു നടന്ന സര്‍വമതസമ്മേളനത്തില്‍, 'വിവിധ മതവിഭാഗക്കാരായ ഉറ്റബന്ധുക്കള്‍ ഒരു വീട്ടില്‍ ഒന്നിച്ചുകഴിയുന്ന സുന്ദരമായ അവസ്ഥയെ'ക്കുറിച്ച് ഒരു മതപണ്ഡിതന്‍ പറഞ്ഞതോര്‍ക്കുന്നു. ഒരേ മേല്‍ക്കൂരയ്ക്കു കീഴില്‍ വിവിധ മതവിശ്വാസമുള്ളവര്‍ക്ക് സ്വന്തം ആചാരാനുഷ്ഠാനങ്ങളുമായി സഹവര്‍ത്തിത്വത്തോടെ ജീവിക്കാനാവുക. അങ്ങനെയുള്ള ഗൃഹവും അങ്ങനെയുള്ള കേരളവും ഇന്ത്യയും ലോകവും എത്ര മനോഹരമായിരിക്കും.
വ്യക്തിയുടെ മതസ്വാതന്ത്ര്യം തടയാത്ത ആ നല്ല കാലം സ്വപ്നംകണ്ട ഒരു മഹാപുരുഷന്‍ കേരളത്തില്‍ ജീവിച്ചിരുന്നു, ശ്രീനാരായണഗുരു. അദ്ദേഹം ഇങ്ങനെ പറഞ്ഞു:
''മതം ഇഷ്ടംപോലെ പറയുവാനും മതം നിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം വേണം. മതം മനസ്സിന്റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്.''
വ്യക്തിയുടെ മതസ്വാതന്ത്ര്യം സ്ഥാപിച്ചുകിട്ടാന്‍ ഭരണാധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നുകൂടി ഗുരു പറഞ്ഞിരുന്നു. ആ ഗുരുവിന്റെ നാടിനെയാണു സ്ഥാപിതതാല്‍പ്പര്യക്കാര്‍ മതഭ്രാന്താലയമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  20 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  22 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  42 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago