പരിപൂര്ണസേവനത്തിന് സജ്ജമായി സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ പുതുതായി ആരംഭിച്ച സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലില്‍ പൂര്‍ണ ചികില്‍സാ സൗകര്യങ്ങളായി.
12 സൂപ്പര്‍ സ്പെഷ്യാലിറ്റികളും 35 ഡിപ്പാര്‍ട്ട്മെന്റുകളും അഞ്ച് ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റുകളും സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലിന്റെ പ്രത്യേകതയാണ്.
ലോകോത്തര നിലവാരത്തിലാണ് അത്യാഹിത വിഭാഗവും ഐ.സി.യു സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നത്.
മിതമായ നിരക്കില്‍ അന്താരാഷ്ട്ര നിലവാരമുള്ള ചികില്‍സ, സേവനങ്ങളിലെ സുതാര്യത, ഉയര്‍ന്ന മൂല്യബോധം എന്നിവയിലൂന്നിയാണ് ആശുപത്രിയുടെ പ്രവര്‍ത്തനമെന്ന് ചെയര്മാന് ഡോ.സാദിഖ് കൊടക്കാട്ട് പറഞ്ഞു.
ജനറല്‍ മെഡിസിന്, കാര്‍ഡിയോളജി, വാസ്കുലാര്‍ സര്‍ജറി, ഓര്‍ത്തോ സ്പൈന്‍, നെഫ്രോളജി, ഗാസ്ട്രോ എന്‍ട്രോളജി, റുമറ്റോളജി, വുമണ്‍ ഹെല്‍ത്ത്, എമര്‍ജന്‍സി ആന്‍ഡ് ട്രോമാ ക്രിട്ടിക്കല്‍ കെയര്‍, അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ഇ.എന്‍.ടി, കഡില്‍സ് ബര്‍ത്തിങ് സെന്റര്‍, നിയോനാറ്റോളജി എന്നിവയാണ് ആശുപത്രിയിലെ പ്രധാന വിഭാഗങ്ങള്‍.
പൂര്‍ണപ്രവര്‍ത്തന സജ്ജമായ സ്റ്റാര്‍ കെയര്‍ ആശുപത്രിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് നാലിന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും.
ആശുപത്രി പരിസരത്ത് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ മന്ത്രിമാരായ എ.കെ ശശീന്ദ്രന്, കെ.ടി ജലീല്‍, ഒമാന്‍ സുപ്രീംകൗണ്‍സില്‍ ഫോര്‍ പ്ലാനിങിലെ സെക്രട്ടറി ജനറല്‍ ഡോ.മസിന് ജവാദ് അല്ഖഹ്ബൂരി തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്റ്റാര്‍ കെയര്‍ ഗ്രൂപ്പ് ചെയര്മാന് സ്വാദിഖ് കൊടക്കാട്ട്, മാനേജിങ് ഡയറക്ടര്‍ ഡോ.അബ്ദുല്ല ചെറയക്കാട്ട്, കെ.വി.എം അശ്റഫ്, ബിജു മോഹന്‍, പത്മാവതി, പി.വി അനൂപ്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."