HOME
DETAILS
MAL
എന്‍.എസ്.ഇയ്ക്ക് സി.ഐ.ഐ എക്‌സിം ബാങ്ക് പുരസ്‌കാരം
backup
November 27 2016 | 04:11 AM
കൊച്ചി: ബാങ്കിങ്-സാമ്പത്തിക മേഖലയിലെ മികവിനുള്ള സി.ഐ.ഐ എക്‌സിം ബാങ്ക് പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാംതവണയും രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കരസ്ഥമാക്കി.
ഇതാദ്യമായാണ് ഒരു സ്ഥാപനം തുടര്‍ച്ചയായ രണ്ടാംതവണ ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനു മാത്രമല്ല, രാജ്യത്തെ മൊത്തം ഓഹരി വിപണന മേഖലയ്ക്കും ലഭിക്കുന്ന അംഗീകാരമാണ് ഈ ബഹുമതിയെന്ന് ബംഗളൂരുവില്‍വച്ച് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാനേജിങ് ഡയരക്ടറും സി.ഇ.ഒയുമായ ചിത്ര രാമകൃഷ്ണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."