സഞ്ചാരികള്‍ക്ക് വിരുന്നായി 'മഞ്ഞണിഞ്ഞ' ഊട്ടി
ഊട്ടി: സഞ്ചാരികള്‍ക്ക് വിരുന്നായി ഊട്ടി മഞ്ഞണിഞ്ഞു. സാധാരണ രീതിയില്‍ ഡിസംബര്‍ രണ്ടാം വാരത്തിലാണ് ഊട്ടിയില്‍ മഞ്ഞ് വീഴ്ച ഉണ്ടാകാറ്.
എന്നാല്‍ ഇത്തവണ തുലാം മാറിനിന്നതോടെ നവംബര്‍ അവസാന വാരത്തില്‍ നിന്ന് തന്നെ ഊട്ടിയില്‍ മഞ്ഞ് വീഴ്ച ആരംഭിച്ചിരിക്കുകയാണ്.
വൈകിട്ടോടെ ശക്തമാകുന്ന തണുപ്പും മഞ്ഞുവീഴ്ചയും സഞ്ചാരികള്‍ക്ക് വിരുന്നാവുകയാണ്. ഇതുകൊണ്ട് തന്നെ നിരവധി സഞ്ചാരികളാണ് ഊട്ടിയിലേക്കെത്തുന്നത്.
കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമടക്കമുള്ള സഞ്ചാരികളാണ് ഊട്ടിയുടെ സൗന്ദര്യം നുകരാനായി ദിനേനെയെത്തുന്നത്.
പുലര്‍ച്ചയോടെ ശക്തമാകുന്ന മഞ്ഞ് വീഴ്ചയില്‍ ഊട്ടിയും പരിസര പ്രദേശങ്ങളും കാശ്മീരിനെ അനുസ്മരിപ്പിക്കുകയാണ്.
കൃഷിയിടങ്ങളും റോഡുമടക്കം മഞ്ഞില്‍ കുളിച്ച് കിടക്കുന്ന കാഴ്ചയാണ് ഊട്ടിയിലും പരിസര പ്രദേശങ്ങളിലും. വെയില് കനക്കുന്നത് വരെ സഞ്ചാരികളുടെ കണ്ണിന് വിരുന്നായി ഊട്ടി മഞ്ഞുമൂടി കിടക്കുകയാണ്.
എന്നാല്‍ മഞ്ഞ് വീഴ്ച പ്രദേശത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയാവുന്നുണ്ട്.
കൃഷിയിടങ്ങളില്‍ മഞ്ഞ് വീഴ്ചക്ക് പിന്നാലെയെത്തുന്ന കനത്ത വെയില് കാര്‍ഷിക വിളകളുടെ നാശത്തിന് വഴിവെക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."