HOME
DETAILS
MAL
മുരീക്കല്‍ വീട്ടിലേക്ക് ഇത്തവണ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും
backup
November 27 2016 | 05:11 AM
മാനന്തവാടി: ജില്ലാ സ്കൂള്‍ കായികമേള സമാപിക്കുമ്പോള്‍ അമ്പലവയല്‍ കുമ്പളേരി മുരീക്കല്‍ വീട്ടിലേക്ക് എത്തുന്നത് മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും. മീനങ്ങാടി ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളും സഹോദരിമാരുമായ ജോസ്നയും ജാസ്മിനുമാണ് മേള കുടുംബകാര്യമാക്കിയത്.
ജാസ്മിന് സീനിയര്‍ ഗേള്‍സ് ലോങ് ജംപിലും ട്രിപ്പിള്‍ ജംപിലുമാണ് സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണ ട്രിപ്പിള്‍ ജംപിലും ജാസ്മിനായിരുന്നു സ്വര്‍ണം. ജോസ്ന ജൂനിയര്‍ ലോങ്ങ്ജംപില്‍ സ്വര്‍ണവും ട്രിപ്പിള്‍ ജംപില്‍ വെള്ളിയും നേടി. കഴിഞ്ഞ വര്‍ഷവും ജോസ്നക്കായിരുന്നു ജൂനിയര്‍ ലോങ്ജംപില്‍ സ്വര്‍ണം. സ്വര്‍ണം നോടാനായതില് അതിയായ സന്തോഷത്തിലാണ് ഈ സഹോദരങ്ങള്‍. ഏലിയാസിന്റെയും ഷിജിയുടെയും മക്കളായ ഇവര്‍ ഒളിമ്പിക് അക്കാദമിയിലെ ടി സത്യന്റെ ശിക്ഷണത്തിലാണ് ഇപ്പോള്‍ പരിശീലിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."