വനത്തിലേക്കുള്ള പ്രവേശനം നിര്‍ത്തിവച്ചു
കരുളായി: വനമേഖലയില്‍ രണ്ട@ു മാവോവാദികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു വനത്തിലേക്കുള്ള പ്രവേശനത്തിനു വിലക്കേര്‍പ്പെടുത്തി. ചെറുപുഴ ചെക്ക്‌പോസ്റ്റ് വഴി വനത്തിനുള്ളിലേക്ക് അന്യവാഹനങ്ങള്‍ കടത്തിവിടുന്നില്ല. ആദിവാസികളുടേതുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ചെക്‌പോസ്റ്റില്‍ പൊലിസ് പരിശോധിക്കുന്നു@ണ്ട്.
വെടിവയ്പില്‍ മാവോവാദികള്‍ക്കു പരുക്കേറ്റിട്ടുണ്ടെങ്കില്‍ ഇവരുടെ ചികിത്സയ്ക്കായി മരുന്നുകളും മറ്റും ആദിവാസികള്‍ എത്തിച്ചുനല്‍കുമോയെന്ന സംശയത്താലാണ് ഇവര്‍ കൊ@ുപോകുന്ന എല്ലാ സാധനങ്ങളും സൂക്ഷ്മപരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം മാവോവാദികള്‍ തങ്ങിയ ടെന്റില്‍നിന്നു എല്ലാതരം മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും പൊലിസ് പിടിച്ചെടുത്തിരുന്നു. നെടുങ്കയം പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രവും ഇക്കാരണത്താല്‍ അടച്ചിട്ടിരിക്കുകയാണ്.
വനം വകുപ്പിന്റെ വിവരങ്ങളും
കരുളായി: ടെന്റില്‍നിന്നും പിടിച്ചെടുത്ത രേഖകളില്‍ വനംവകുപ്പിന്റെ മുഴുവന്‍ വിവരങ്ങളും ഉള്ളതായി സൂചന. വനംവകുപ്പ് കോളനികളില്‍ നടപ്പാക്കിയ പദ്ധതികളും ഊരുകൂട്ട തീരുമാനങ്ങളും വനസംരക്ഷണ സമിതി പ്രവര്‍ത്തനങ്ങളും തീരുമാനങ്ങളും ഡിവിഷണന്‍ ഓഫിസിലെ വിവിധ രേഖകളുടെ കോപ്പിയും ഉള്ളതായാണ് അറിയുന്നത്. വനമേഖലയോട് ചേര്‍ന്നുള്ള മുഴുവന്‍ ഫോറസ്റ്റ് സ്‌റ്റേഷനുകളിലെയും ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും രേഖകളില്‍ ഉ@്.മറ്റ് വകുപ്പുകളുടെ രേഖകള്‍ ഇവരുടെ പക്കലു@ോ യെന്നക്കാര്യം പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക്, കംപ്യുട്ടര്‍ എന്നിവപരിശോധിച്ചാലേ വ്യക്തമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."