HOME
DETAILS
MAL
ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു: കോടിയേരി
backup
November 27 2016 | 06:11 AM
തലശ്ശേരി: ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരള എന്‍.ജി.ഒ യൂനിയന്‍ 'നമുക്ക് ജാതിയില്ലാ വിളംബരം' നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി തലശ്ശേരി ബി.ഇ.എം.പി സ്കൂളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതരാഷ്ട്രമായാല്‍ ഇന്ത്യയിലെ മതേതരത്വം തകരും. ഇതു രാജ്യത്തെ വിവിധ കഷ്ണങ്ങളാക്കി മാറ്റും. മതേതരത്വമാണ് ഇന്ത്യയുടെ നിലനില്പ്. അതു തകര്‍ത്ത് ജാതിയും മതവും ഉപയോഗിച്ച് ചാതുര്‍വര്‍ണ്യ വ്യവസ്ഥ സമൂഹത്തില്‍ കൊണ്ടുവരാനാണ് ആര്.എസ്.എസ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. എം.വി ഗിരിജ അധ്യക്ഷയായി. എം.വി നികേഷ് കുമാര്‍, ടി.സി മാത്യുക്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."