ചെറുപുഴ സ്റ്റേഷനിലെ പൊലിസുകാര്‍ക്ക് 'ദൈവം തുണ'
ചെറുപുഴ: സംസ്ഥാനം മുഴുവന്‍ മാവോവാദികളെ പൊലിസ് തെരയുമ്പോള്‍ ഇവരെ ഭയന്നു കഴിയുകയാണു ചെറുപുഴ സ്റ്റേഷനിലെ പൊലിസുകാര്‍. യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെ പഴയ മൃഗാശുപത്രി കെട്ടിടത്തിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ അറസ്റ്റിലായ മാവോവാദി നേതാവ് രൂപേഷ് അടക്കമുള്ള ആളുകള്‍ വന്ന കാനംവയല്‍ ഈ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ്.
കര്‍ണാടക വനാതിര്‍ത്തിയായ കാനംവയലില്‍ എത്താന്‍ കര്‍ണാടകയിലെ ബാഗമണ്ഡലത്തുനിന്നു പതിനഞ്ച് കിലോമീറ്റര്‍ മാത്രമേയുള്ളൂ. മുന്‍പ് കാനംവയലില്‍ എത്തിയ മാവോവാദി സംഘം തലക്കാവേരി വഴി വനത്തിലൂടെ ഇവിടെ എത്തിയെന്നാണ് പൊലിസ് നിഗമനം. കാനംവയല്‍ വഴിയോ പുളിങ്ങോം വഴിയോ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഓടക്കൊല്ലി വഴിയോ മാവോയിസ്റ്റുകള്‍ക്ക് ചെറുപുഴയില്‍ എത്താന്‍ വളരെ എളുപ്പമാണുതാനും. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് അനുവദിക്കപ്പെട്ട പൊലിസ് സ്റ്റേഷനുകളിലൊന്നാണ് ചെറുപുഴയിലേത്. മതിയായ സൗകര്യങ്ങളൊരുക്കാതെയാണ് ഉദ്ഘാടനം ധൃതിപിടിച്ചു നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."