അന്തര്‍ സംസ്ഥാന കരാര്‍: കേരളത്തിന് അര്‍ഹമായ ജലം ലഭ്യമാക്കും
പാലക്കാട് : പറമ്പിക്കുളം -ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹമായ ജലം ലഭ്യമാകുന്നില്ലെന്ന വിവരം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പാലക്കാട് ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.
കേന്ദ്ര ജലനയത്തില്‍ നിന്നും വ്യതിചലിച്ചുള്ള നടപടി പിന്നീട് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുമെന്നതിനാല്‍ ഇക്കാര്യം ജാഗ്രതയോടെ കൈകാര്യം ചെയ്യും. അപ്പര്‍ ആളിയാറില്‍ നിന്നുള്ള വെള്ളം കേരളത്തിന് നല്‍കുന്നതിന് പകരം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തമിഴ്‌നാട് ഉപയോഗിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരം അര്‍ഹമായ ജലം തമിഴ്‌നാട് നല്‍കുന്നില്ലെങ്കിലും ശിരുവാണിയില്‍ നിന്നും കരാര്‍ പ്രകാരമുള്ള 1 .3 ടി.എം.സിയെക്കാള്‍ കൂടുതലായി ജലം കേരളം നല്‍കുന്നതായും കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ ചൂണ്ടിക്കാട്ടി. തമിഴ്‌നാട് തുടര്‍ച്ചയായി കരാര്‍ ലംഘിച്ച് കേരളത്തിനുള്ള വെള്ളത്തില്‍ അളവ് വെട്ടിക്കുറക്കുകയും തമിഴ്‌നാട്ടിലേക്ക് അധിക വെള്ളം കടത്തുകയും ചെയ്യുന്നത് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്നാണ് നടപടി. പാലക്കാട് ജില്ലാ കലക്ടര്‍ മേരിക്കുട്ടി യോഗത്തില്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."