HOME
DETAILS

ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളെന്ന് പൊലിസ് രക്ഷപ്പെട്ടവരില്‍ വിക്രം ഗൗഡയും സോമനും

  
backup
November 27 2016 | 06:11 AM

%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf


നിലമ്പൂര്‍: മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് പ്രത്യാക്രമണത്തിനിടയിലെന്ന് ജില്ലാ പൊലിസ് മേധാവി ദെബേഷ് കുമാര്‍ ബെഹ്‌റ. പട്രോളിംഗ് സംഘത്തെ വെടിവെച്ചതിനേ തുടര്‍ന്ന് മാവോയിസ്റ്റ് സംഘത്തിനുനേരെ പൊലിസ് വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമട്ടല്‍ വ്യാജമാണെന്ന ആരോപണത്തെ തുടര്‍ന്ന് നിലമ്പൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ജില്ലാ പൊലിസ് മേധാവി ഇക്കാര്യം വിശദീകരിച്ചത്.
പൊലിസ് ഏകപക്ഷീയമായാണ് മാവോയിസ്റ്റുകളെ വെടിവച്ചതെന്ന പ്രചരണം ശരിയല്ല. മാവോയിസ്റ്റ് സംഘം എട്ടു മാസത്തോളമായി നിലമ്പൂര്‍ വനമേഖലയിലെ കരുളായി ഉണക്കപ്പാറയില്‍ ഷെഡ് സ്ഥാപിച്ചു ക്യാംപ് ചെയ്യുകയായിരുന്നു. നാലു ഷെഡുകളിലായി 12 ഓളം പേരാണ് കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് ഭക്ഷണം പാചകം ചെയ്യാന്‍ മറ്റൊരു ഷെഡും ഉണ്ടായിരുന്നു. സാധാരണ നടത്താറുള്ള പട്രോളിംഗിനിടെ അപ്രതീക്ഷിതമായാണ്് വെടിവയ്പ്പ് ഉണ്ടായതെന്നും ജില്ലാ പൊലിസ് മേധാവി പറഞ്ഞു. വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജ്, അജിത എന്നിവര്‍ക്കൊപ്പം വിക്രം ഗൗഡയും താമസിച്ചതിന്റെ തെളിവുകളും പൊലിസിന് ലഭിച്ചിട്ടുണ്ട്.
വിക്രം ഗൗഡ ധരിച്ച സോക്‌സ് വനത്തിലെ ഷെഡില്‍ നിന്നും പൊലിസ് കണ്ടെടുത്തു. വെടിവയ്പ്പിനിടെ ചിതറി ഓടിയ സംഘത്തില്‍ വിക്രം ഗൗഡയും സോമനും, ഒരു സ്ത്രീയും ഉണ്ടെന്ന് കരുതുന്നതായും ദെബേഷ്‌കുമാര്‍ ബെഹ്‌റ പറഞ്ഞു. പൂളക്കപാറ, അച്ചനള ഭാഗത്തേക്കാണ് ഇവര്‍ ചിതറി ഓടിയത്. ഇവരുടെ കൈയില്‍ എ.കെ 47, 303 പിസ്റ്റള്‍ എന്നിവ ഉണ്ടെന്ന് ഡി.വൈ.എസ്.പി മോഹനചന്ദ്രന്‍ പറഞ്ഞു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കുപ്പു ദേവരാജിന്റെ മൃതദേഹത്തില്‍ നിന്ന് ഇംഗ്ലണ്ട് നിര്‍മിതമായ പിസ്റ്റളും കണ്ടെത്തിയിരുന്നു. 10 റൗണ്ട് വെടിവെക്കാവുന്ന പിസ്റ്റള്‍ ഉപയോഗിക്കാന്‍ കഴിയുന്നതിനു മുമ്പുതന്നെ കുപ്പു ദേവരാജിന് വെടിയേറ്റതായും ഡി.വൈ.എസ്.പി പറഞ്ഞു.
മാവോയിസ്റ്റുകള്‍ താമസിച്ചിരുന്ന ഷെഡില്‍ നിന്നും സോളാര്‍പാനലുകള്‍, ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍, വാക്കി ടോക്കി, ആയുധപരിശീലനം നടക്കുമ്പോള്‍ ധരിക്കുന്ന യൂണിഫോം, 16 മൊബൈല്‍ ഫോണുകള്‍, 14 സിഡി, 2 ലാപ്പ് ടോപ്പ്, 2 ടാബുകള്‍, 32 പെന്‍ ഡ്രൈവുകള്‍,കളര്‍ പ്രിന്റര്‍, പിസ്റ്റള്‍ സൂക്ഷിക്കാനുള്ള കവര്‍, ആശയ പ്രചരണത്തിനുള്ള പുസ്തകങ്ങള്‍, ലഘുലേഖകള്‍,അഞ്ചുലക്ഷം രൂപ, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. മാവോയിസ്റ്റ് സംഘത്തിന് ഒരു ഡോക്ടറുടെ സേവനം എപ്പോഴും ലഭ്യമായിരുന്നതായി പൊലിസ് സംശയിക്കുന്നു. സ്റ്റെതസ്‌കോപ്പ്, ബി.പി, ഷുഗര്‍ എന്നിവ പരിശോധിക്കാനുള്ള ഉപകരണങ്ങള്‍, മരുന്നുകള്‍, ബാന്റേജ് എന്നിവയും ടെന്‍ഡില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
വെടിവയ്പ്പില്‍ കുപ്പു ദേവരാജാണ് കൊല്ലപ്പെട്ടതെന്ന വിവരം ഏറെ കഴിഞ്ഞാണ് മനസിലാക്കാനായത്. 87 ല്‍ പൊലിസ് പുറപ്പെടുവിച്ച തിരച്ചില്‍ നോട്ടീസിലെ ഫോട്ടോ മാത്രമാണ് കൈയിലുണ്ടായിരുന്നത്. കര്‍ണാടക പൊലിസുമായി ബന്ധപ്പെട്ട ശേഷമാണ് സ്ഥിരീകരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago