മദ്യശാലയില്‍ തീപ്പിടിത്തം; ലക്ഷങ്ങളുടെ നാശം
കാഞ്ഞങ്ങാട്: പുതിയ കോട്ടയിലെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ മദ്യഷോപ്പും ഗോഡൗണിനും തീപ്പിടിച്ചു പണവും ലക്ഷങ്ങളുടെ മദ്യവും കത്തി നശിച്ചു. ഇന്നലെ രാവിലെയാണു സംഭവം. നാശനഷ്ടത്തിന്റെ കണക്കു തിട്ടപ്പെടുത്തി വരുന്നതേയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. കാഞ്ഞങ്ങാട്ടെ അഗ്നിരക്ഷാ സേനയും പൊലിസും സ്ഥലത്തെത്തിയാണു തീയണച്ചത്. അപ്പോഴേക്കും വില്പന ശാലയിലുണ്ടായിരുന്ന പണവും മദ്യവും മുഴുവനും കത്തിനശിച്ചിരുന്നു.
മദ്യശാലയോടു ചേര്‍ന്നു തന്നെയാണു മദ്യം സൂക്ഷിക്കുന്ന ഗോഡൗണും പ്രവര്‍ത്തിക്കുന്നത്. മദ്യത്തിന്റെ ഒഴിഞ്ഞ കാര്‍ഡ് ബോര്‍ഡു പെട്ടികള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നതു തീ വേഗത്തില്‍ ആളിപ്പടരാന്‍ കാരണമായി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവം അട്ടിമറിയാകാനുള്ള സാധ്യതയും പൊലിസ് തള്ളിക്കളയുന്നില്ല. ഹൊസ്ദുര്‍ഗ് പൊലിസ് അന്വേഷണം നടത്തി വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."