മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റിനെ മര്‍ദിച്ചു പണം തട്ടിയെടുത്തതായി പരാതി
കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റിനെ മര്‍ദിച്ചു പണം തട്ടിയെടുത്തതായി പരാതി. അജാനൂര്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡ് മുസ്ലിം ശാഖാ പ്രസിഡന്റും ഇട്ടമ്മലിലെ സ്വാദ് ബേക്കറി മാനേജരുമായ സി.എച്ച് ഹംസ(47)യാണ് വെള്ളിക്കോത്ത് വച്ച് കഴിഞ്ഞ ദിവസം രാത്രി അക്രമത്തിനിരയായത്. കൈയിലുണ്ടായിരുന്ന 13500 രൂപയാണു നഷ്ടപ്പെട്ടത്.
ബേക്കറി സാധനങ്ങള്‍ മെഡിയനില് നിന്നു വാനില്‍ മാവുങ്കാലിലേക്കു കൊണ്ടു പോകുന്നതിനിടെ അടോട്ട് വച്ച് വാഹനത്തിന്റെ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്നു ഹംസ വാന്‍ നിര്‍ത്തി പെട്രോള്‍ വാങ്ങുന്നതിനു മറ്റൊരു വാഹനത്തില്‍ പോകുന്നതിനു വേണ്ടി വെള്ളിക്കോത്ത് ജങ്ഷനിലെത്തിയപ്പോഴായിരുന്നു സംഭവം.
ഹംസയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹംസയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ആക്രമി സംഘത്തിലൊരാള്‍ ഫോണില്‍ നിന്നു വീട്ടിലെ നമ്പര്‍ ശേഖരിച്ച് സ്വന്തം മൊബൈല്‍ ഫോണില്‍ നിന്നു ഹംസയുടെ ഭാര്യയയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
ഹൊസ്ദുര്‍ഗ് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് കൊത്തിക്കാല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."