തൃക്കരിപ്പൂര്‍ സിന്തറ്റിക് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
സ്‌പോര്‍ട്‌സ് സംഘടനകള്‍ കളിക്കാത്തവരുടെ കൈകളിലെന്നു മന്ത്രി സുധാകരന്‍
തൃക്കരിപ്പൂര്‍: ദേശീയ ഗെയിംസ് അക്കാദമി തൃക്കരിപ്പൂര്‍ നടക്കാവിലെ വലിയകൊവ്വല്‍ മൈതാനത്ത് നിര്‍മിച്ച ആധുനിക ടു സ്റ്റാര്‍ സിന്തറ്റിക് ടര്‍ഫ് സ്റ്റേഡിയം പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. സ്‌പോര്‍ട്‌സ് സംഘടനകള്‍ കളിക്കാത്തവരുടെ കൈകളിലാണെന്നു മന്ത്രി പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കളിക്കാര്‍ക്കു തന്നെ വിട്ടുകൊടുത്താല്‍ കായിക രംഗം വളരും. സ്‌കൂള്‍ തലം മുതല്‍ തന്നെ ഫുട്‌ബോളില്‍ പരിശീലനം നേടണം. അതിനു സംസ്ഥാനവും കേന്ദ്രവും തയാറെടുപ്പുകള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് വിട്ടു നല്‍കിയ പത്തേക്കര്‍ സ്ഥലത്താണു സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിയന്ത്രണത്തില്‍ 2.77 കോടി ചെലവഴിച്ചു സ്റ്റേഡിയം ഒരുക്കിയത്. പോസ്റ്റിലേക്ക് ആദ്യ ഗോള്‍ അടിച്ചാണു മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
സ്റ്റേഡിയം നിര്‍മാണത്തിന് സ്ഥലം വിട്ടു നല്‍കിയ പഞ്ചായത്ത് ഭരണസമിതിയെ മന്ത്രി അഭിനന്ദിച്ചു. എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ, മുന്‍ എം.എല്‍.എമാരായ കെ കുഞ്ഞിരാമന്‍, കെ.പി സതീഷ്ചന്ദ്രന്‍, ടി.വി ശ്രീധരന്‍, എന്‍ സുകുമാരന്‍, പി.വി പത്മജ, എ.ജി സറീന, വി.കെ ബാവ, സി രവി, പി കുഞ്ഞമ്പു, സത്താര്‍വടക്കുമ്പാട്, കെ.വി മുകുന്ദന്‍, എം രാമചന്ദ്രന്‍, എം ഗംഗാധരന്‍, സി ബാലന്‍, ഇ നാരായണന്‍, ഇ രാമചന്ദ്രന്‍, കെ ശ്രീധരന്‍, ഇ.വി ദാമോദരന്‍, ടി.വി ബാലകൃഷ്ണന്‍, കെ.വി ലക്ഷ്മണന്‍, എം.ടി.പി അബ്ദുള്‍ ഖാദന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."