സംയുക്ത തിരുനാള്‍ ആരംഭിച്ചു
എരുമപ്പെട്ടി: വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് ദേവലായത്തിലെ വിശുദ്ധരുടെ സംയുക്ത തിരുനാള്‍ ആരംഭിച്ചു. വെള്ളറക്കാട് ഇടവകയുടെ സ്വര്‍ഗീയ മധ്യസ്ഥനായ വി.ഫ്രാന്‍സിസ് സേവ്യാര്‍, വി.സെബസ്റ്റ്യനോസ് സഹദാ, പരിശുദ്ധ കന്യാമറിയം ഭാരതത്തിലെ പ്രഥമ വിശുദ്ധരായ വി.അല്ഫോന്സമ്മ എന്നിവരുടെ തിരുനാളാണ് ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടക്കുന്നത്. ഇന്നലെ രാവിലെ ആഘോഷമായ പാട്ടുകുര്‍ബ്ബാന, സന്ദേശം നൊവേന, ലദീഞ്ഞ്, വിശുദ്ധരുടെ രൂപം എഴുന്നെള്ളിച്ചുവെക്കല് എന്നിവ നടന്നു. തുടര്ന് അമ്പ് - വള പ്രദക്ഷിണം വീടുകളിലേക്ക് പുറപ്പെട്ടു. കര്‍മങ്ങള്‍ക്ക് ഫാദര്‍ ജിയോ മോന് കല്ലേലി മുഖ്യകാര്‍മികനായി. തിരുനാള്‍ ദിനമായ ഇന്ന് രാവിലെ 10ന് ആലോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, വൈകിട്ട് വിശുദ്ധ കുര്‍ബ്ബാന, ഇടവക സമൂഹങ്ങളുടെ നേതൃത്വത്തില്‍ പ്രദക്ഷിണം എന്നിവ നടക്കും. ഫാദര്‍ ചാള്‍സ് തെക്കേ തൊട്ടിയില്‍ മുഖ്യകാര്‍മികനാകും. ഫാ.ബിനോയ് വാഴയില്‍ സന്ദേശം നല്‍കും. ഫാ.ഷോണ്‍സണ്‍ ആക്കാമറ്റത്തില്‍ സഹകാര്‍മികത്വം വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."