HOME
DETAILS

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

  
backup
November 27 2016 | 06:11 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-3

 

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ അനില്‍ അക്കര എം.എല്‍.എ അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രഖ്യാപിച്ച ജില്ല ഹര്‍ത്താല്‍ പൂര്‍ണം. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തി. ഇരുചക്ര വാഹനങ്ങളും സ്വകാര്യ കാറുകളും നിരത്തിലിറങ്ങി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. പി.എസ്.സി പരീക്ഷകള്‍ നടക്കുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നല്ല തിരക്കുണ്ടായിരുന്നു. യൂനിവേഴ്‌സിറ്റി പരീക്ഷകള്‍ക്കും മാറ്റമില്ലാത്തതിനാല്‍ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ പരീക്ഷാര്‍ഥികള്‍ കെ.എസ്.ആര്‍.ടി.സി ബസുകളെയാണ് ആശ്രയിച്ചത്. സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനവും ഭാഗികമായിരുന്നു. ബാങ്ക് സേവനങ്ങളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍ നാലാം ശനിയാഴ്ചയായതിനാല്‍ ഇന്നലെ ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമല്ല. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. പുത്തന്‍പള്ളി തിരുനാള്‍ നടക്കുന്നതിനാല്‍ പള്ളി പരിസരം, ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍, ഗുരുവായൂര്‍ ഏകാദശി പ്രമാണിച്ച് ക്ഷേത്ര പരിസരം എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിരുന്നു.
എരുമപ്പെട്ടി: ഹര്‍ത്താല്‍ എരുമപ്പെട്ടി മേഖലയില്‍ പൂര്‍ണമായിരുന്നു. വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും തുറന്ന് പ്രവര്‍ത്തിച്ചില്ല. ബസ്, ഓട്ടോ, ടാക്‌സി എന്നിവ ഉള്‍പ്പടെയുള്ള ഗതാഗത സര്‍വിസുകള്‍ നിര്‍ത്തി വച്ചു. ഇരു ചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. കടങ്ങോട് സെന്ററില്‍ തുറന്ന് പ്രവര്‍ത്തിച്ച പണമിടപാട് സ്ഥാപനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ചു. ഹര്‍ത്താലിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എരുമപ്പെട്ടിയില്‍ പ്രകടനം നടത്തി. നെല്ലുവയ് സെന്ററില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് എം.കെ.ജോസ്, ബ്ലോക്ക് പ്രസിഡന്റ് വി. കേശവന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എം സലിം, പി.എസ് സുനീഷ്, എം.എം നിഷാദ്, മീന ശലമോന്‍, കെ. ഗോവിന്ദന്‍കുട്ടി നേതൃത്വം നല്‍കി.
വടക്കാഞ്ചേരി: ജില്ലാ ഹര്‍ത്താല്‍ വടക്കാഞ്ചേരി മേഖലയില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. ഓട്ടോ- ടാക്‌സി വാഹനങ്ങളും സര്‍വിസ് നടത്തിയില്ല . പി.എസ്.സി പരീക്ഷയ്ക്കും മറ്റുമെത്തിയവരുടെ വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞില്ല . വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. ദേശമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ഷെഹീര്‍ ദേശമംഗലം, കെ.പ്രേമന്‍, പി.എസ് ലക്ഷ്മണന്‍, എം. മഞ്ജുള, പി.എ അബ്ദുല്‍ സലാം, കെ.ആര്‍ സനാതനന്‍, മുസ്തഫ, ഹക്കീം, മഹേഷ് വെളുത്തേടത്ത്, സെയ്യിദ് ഷറഫുദ്ധീന്‍ തങ്ങള്‍, പി. രാധാകഷ്ണന്‍, പി.പി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി
കൊടുങ്ങല്ലൂര്‍: ജില്ലാ ഹര്‍ത്താല്‍ കൊടുങ്ങല്ലൂരില്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിച്ചുവെങ്കിലും ജീവനക്കാര്‍ കുറവായിരുന്നു. കൊടുങ്ങല്ലൂര്‍ കോടതികള്‍ പ്രവര്‍ത്തിച്ചു. ഹര്‍ത്താലനുകൂലികള്‍ നഗരത്തില്‍ പ്രകടനവും, പൊതുയോഗവും നടത്തി. ഡി.സി.സി സെക്രട്ടറി ടി.എം നാസര്‍ ഉദ്ഘാടനം ചെയ്തു. വേണു വെണ്ണറ അധ്യക്ഷനായി. ഇ.എസ് സാബു, രാജീവന്‍ പടിഞ്ഞാറ്റ്, പ്രൊഫ. സി.ജി ചെന്താമരാക്ഷന്‍, വി.എം മൊഹിയുദ്ദീന്‍, കെ.കെ രവി, ടി.എം കുഞ്ഞുമൊയ്തീന്‍, കെ.എച്ച് വിശ്വനാഥന്‍, എ.ആര്‍ ബൈജു എന്നിവര്‍ പ്രസംഗിച്ചു.
കയ്പമംഗലം: കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തീരദേശത്ത് പൂര്‍ണം. നിരത്തിലിറങ്ങിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ മൂന്നുപീടികയില്‍ തടഞ്ഞു. കയ്പമംഗലത്ത് തുറന്ന് പ്രവര്‍ത്തിച്ചിരുന്ന വില്ലേജ്, പഞ്ചായത്ത്, കെ.എസ്.ഇ.ബി ഓഫിസുകള്‍ സമരാനുകൂലികള്‍ എത്തി അടപ്പിച്ചു. പെരിഞ്ഞനത്ത് സ്‌കന്ദമഹായാഗവും ദേശവിളക്ക് ഉത്സവവും നടക്കുന്നതിനാല്‍ പെരിഞ്ഞനം പഞ്ചായത്ത് പരിധിയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെന്ത്രാപ്പിന്നിയിലും, കയ്പമംഗലത്തും പ്രകടനം നടത്തി. കയ്പമംഗലം കാളമുറിയില്‍ നിന്നാരംഭിച്ച പ്രകടനം മൂന്നുപീടികയില്‍ സമാപിച്ചു. മണ്ഡലം പ്രസിഡിന്റ് കെ.വി അബ്ദുല്‍ മജീദ്, ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.എഫ് ഡൊമനിക്, സുരേഷ് കൊച്ചുവീട്ടില്‍, മണി കാവുങ്ങല്‍, പി.എസ് മുഹമ്മദ്, കെ.എ സിദ്ദീഖ്, പി.എസ് ഷാഹിര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  17 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago