ജനകീയ ജൈവ ഹരിത സമൃദ്ധി പദ്ധതി
മുഹമ്മ: അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. സാക്ഷരതാ പദ്ധതി മാതൃകയില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. സിസംബര്‍ എട്ട് മുതല്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും പച്ചക്കറി കൃഷി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ ജനകീയ ജൈവ ഹരിത സമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യമന്ത്രി പി തിലോത്തമന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്, എ ജി അബ്ദുള്‍ കരീം,എം ജി രാജു, റോഷ്നി സുനില്‍, പി അനിത തുടങ്ങിയവര്‍ സംസാരിച്ചു. പദ്ധതി പ്രകാരം പഞ്ചായത്തിലെ 8600 വീടുകളിലും 330 കാര്‍ഷിക ഗ്രൂപ്പുകളും കൃഷി നടത്തും. കാല് ലക്ഷം പച്ചക്കറിത്തൈകളാണ് വിതരണം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."