HOME
DETAILS
MAL
മാവോയിസ്റ്റ് വേട്ട: സി.പി.ഐ നിലപാട് അപക്വമെന്ന് രമേശ് ചെന്നിത്തല
backup
November 27 2016 | 06:11 AM
ആലപ്പുഴ: മാവോയിസ്റ്റ് വേട്ടയെപ്പറ്റിയുള്ള സി.പി.ഐ നിലപാട് അപക്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റുകള്‍ അടിച്ചമര്‍ത്തപ്പെടേണ്ടവരാണ്.
അവര്‍ പലതവണ പൊലീസിനെ ആക്രമിച്ചിട്ടുണ്ട്. അവരെ വളരാന്‍ അനുവദിക്കരുത്. മുന്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ തനിക്ക് ഇതേപ്പറ്റി അറിയാം. കൊല്ലപ്പെട്ടവരേപ്പറ്റി സുപ്രീംകോടതി വിധിക്ക് അനുസൃതമായി അന്വേഷണം വേണം. നടപടികള്‍ക്കു ശേഷം മൃതദേഹം കാണാന്‍ ബന്ധുക്കളെ അനുവദിക്കണം. ഈ വിഷയത്തില്‍ വനംമന്ത്രി പാര്‍ട്ടി നിലപാടിനൊപ്പം നിന്നത് മന്ത്രിസഭയിലെ അനൈക്യമാണ് വ്യക്തമാക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഐ എന്‍ ടി യു സി ജില്ലാ പൊതുമരാമത്ത് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."