രാജ്യത്തെ ആദ്യത്തെ പണരഹിത സംസ്ഥാനമായി മാറും
പനാജി: രാജ്യത്തെ ആദ്യത്തെ പണരഹിത സമുഹമായി ഗോവ മാറുകയാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി പണം പിന്‍വലിക്കാനും മറ്റുമായി ആധുനിക സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തോടെയാണ് ഗോവന്‍ സമൂഹം ഒരുങ്ങിയിരിക്കുന്നത്.
എ.ടി. എം കാര്‍ഡുകളും ക്രഡിറ്റ് കാര്‍ഡുകളുമെല്ലാമായി ജനങ്ങള്‍ ഇടപാടുകള്‍ക്ക് ആധുനിക സങ്കേതങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഗോവന്‍ മുന്‍മുഖ്യമന്ത്രി കൂടിയായ മനോഹര്‍ പരീക്കര്‍ കൂട്ടിച്ചേര്‍ത്തു. കറന്‍സി രഹിത സമൂഹമെന്നതാണ് പ്രധാനമന്ത്രിയുടെ സ്വപ്നം.
ഇത് സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനം ഗോവയില്‍ സജീവമായിട്ടുണ്ടെന്നും ഏറെ താമസിയാതെ ഈ സംസ്ഥാനം രാജ്യത്തെ ആദ്യത്തെ പണരഹിത സമൂഹമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിജയ് സങ്കല്‍പ യാത്ര പനാജിയ്ക്കടുത്തുള്ള സംഖാലിയം ഗ്രാമത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം തടയാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായ തോതില്‍ ഫണ്ടിങ് നടത്തുന്നത് ഇല്ലാതാക്കുന്നതിനുമാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തിന് ശക്തിപകരുകയാണ് രാജ്യത്തെ ജനങ്ങള്‍ ചെയ്യേണ്ടത്. പണമിടപാട് എന്ന രീതി മാറ്റി എ.ടി.എം കാര്‍ഡുകള്‍ വഴിയും ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇത് സാധ്യമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ഈ വഴിയിലേക്ക് വരികയാണ് വേണ്ടതെന്നും മനോഹര്‍ പരീക്കര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."