സുനന്ദയുടെ മരണം: അന്വേഷണ സംഘത്തില്‍ മാറ്റം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷകര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍ (എസ്.ഐ.ടി) മാറ്റം . കേസ് തുടക്കത്തില്‍ അന്വേഷിച്ച ഡല്‍ഹി പൊലിസ് സംഘത്തിലെ ഉദ്യോഗസ്ഥരെ എസ്.ഐ.ടിയില്‍ ഉള്‍പ്പെടുത്തും. പുതിയ സംഘം എത്രയും വേഗം കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
2014 ജനുവരി 17നാണ് സുനന്ദ പുഷ്‌ക്കറിനെ അവര്‍ താമസിച്ചിരുന്ന ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാപാലസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണം നടന്നു മൂന്നുവര്‍ഷമാവും മുമ്പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നീക്കം. അടുത്തമാസം അവസാനം ഡല്‍ഹി പൊലിസ് കമ്മിഷനര്‍ക്ക് എസ്.ഐ.ടി റിപ്പോര്‍ട്ട് കൈമാറുമെന്നാണ് സൂചന.
സുനന്ദ ഉപയോഗിച്ചിരുന്ന ബ്ലാക്‌ബെറി ഫോണിലെ വിവരങ്ങള്‍ വീണ്ടെടുക്കാനായി ഡല്‍ഹി പൊലിസിലെ ഒരുസംഘത്തെ അമേരിക്കയിലേക്ക് അയക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ഡല്‍ഹി പൊലിസ് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇതുസംബന്ധിച്ച് മന്ത്രാലയം യു.എസ് അധികൃതരുമായി ഉടന്‍ ബന്ധപ്പെടും. ഇതിനു ശേഷമാവും പൊലിസ് സംഘത്തിന്റെ അമേരിക്കന്‍ യാത്ര. വിദഗ്ധ പരിശോധനയ്ക്കായി അയച്ച സുനന്ദയുടെ ആന്തരീകാവയവ സാംപിള്‍ അമേരിക്കന്‍ ആഭ്യന്തര അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ ലാബിലാണ്. അതിന്റെ പരിശോധനാ ഫലവും പൊലിസ് സംഘം തിരികെ കൊണ്ടുവരും. ഇതുവരെ നടന്ന അന്വേഷണത്തിന്റെ വിശദവിവരങ്ങളും ഇന്ത്യയിലെ ലാബില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങളുമുള്‍പ്പെടെയാണ് എഫ്.ബി.ഐക്ക് അയച്ചുകൊടുത്തിരിക്കുന്നത്. എന്താണ് മരണകാരണമെന്നു വ്യക്തമാക്കുന്നതില്‍ എഫ്.ബി.ഐയുടെ ആദ്യ പരിശോധനാ ഫലം പരാജയപ്പെട്ടിരുന്നു.
ഇതേതുടര്‍ന്നു വിശദപരിശോധനയ്ക്കായി വീണ്ടും സാംപിള്‍ അയക്കുകയായിരുന്നു. സംഭവം നടന്നു മൂന്നുവര്‍ഷം ആവാറായിട്ടും അന്വേഷണം എങ്ങും എത്താതിരിക്കെ എസ്.ഐ.ടി സമര്‍പ്പിക്കുന്ന ഈ റിപ്പോര്‍ട്ടോടെ കേസ് അവസാനിപ്പിക്കാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."