മൃഗാശുപത്രിയില്‍ ഡോക്ടറില്ല; ക്ഷീരകര്‍ഷകര്‍ വലയുന്നു
നെടുമ്പാശ്ശേരി: സംസ്ഥാനത്തെ ആദ്യ ക്ഷീരഗ്രാമത്തിലെ മൃഗാശുപത്രിയില്‍ ഡോക്ടറില്ലാതെ ക്ഷീരകര്‍ഷകര്‍ വലയുന്നു.സംസ്ഥാനത്തെ ആദ്യ ക്ഷീരഗ്രാമമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പഞ്ചായത്താണ് കുന്നുകര. ഇവിടുത്തെ ക്ഷീര കര്‍ഷകരുടെ ഏക ആശ്രയമാണ് കുന്നുകര മൃഗാശുപത്രി.
കഴിഞ്ഞ രണ്ട് മാസത്തോളമായി ഇവിടെ ഡോക്ടര്‍ ഇല്ലാത്തതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്. ജില്ലയിലെ ഏറ്റവും കൂടുതല്‍ ക്ഷീര കര്‍ഷകരുള്ള പഞ്ചായത്തുകളില്‍ ഒന്നാണ് കുന്നുകര.6000 ത്തോളം കന്നുകാലികളും, നിരവധി മറ്റ് വളര്‍ത്തു മൃഗങ്ങളും ഇവിടെയുണ്ട്. തെരുവ് നായകളെ വന്ധ്യംകരണം നടത്തുന്നതിന് ജില്ലയില്‍ ആദ്യമായി എ.ബി.സി പ്രോഗ്രാം വിജയകമായി നടപ്പാക്കിയതിന് സംസ്ഥാന തലത്തില്‍ തന്നെ കുന്നുകര പഞ്ചായത്തിന് അംഗീകാരവും ലഭിച്ചിരുന്നു.
ഡോക്ടര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.ഇതിനിടെ ചാര്‍ജെടുത്ത ഡോക്ടര്‍ ലീവെടുത്ത് പോയതോടെ പകരം ആളെ വയ്ക്കാത്തതാണ് പ്രശ്‌നം. ഇപ്പോള്‍ മറ്റ് പ്രദേശങ്ങളില്‍ നിന്നും ഭാരിച്ച തുക ചിലവ് ചെയ്താണ് ക്ഷീര കര്‍ഷകര്‍ ഡോക്ടറെ കൊണ്ടുവരുന്നത്.ഇതിനിടെ ഡോക്ടറുടെ സേവനം ലഭിക്കാത്തതിനാല്‍ പശുക്കള്‍ ചത്ത സംഭവവും ഉണ്ടായി. കുന്നുകര മൃഗാശുപത്രിയില്‍ ഡോക്ടറെ നിയമിക്കാത്ത നടപടിയില്‍ കുന്നുകര ക്ഷീരോല്‍പാദക സഹകരണ സംഘം യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.പ്രസിഡന്റ് പി.ജെ.ഷാജു അധ്യക്ഷനായിരുന്നു.പ്രശ്‌നത്തിന് അടിയന്തിര പരിഹാരമുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരം ആരംഭിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. പി.ടി സാബു, പി.എന്‍ അരവിന്ദാക്ഷന്‍, എം.എം കുഞ്ഞുമുഹമ്മദ്, വി.എസ് വേണു, കെ.എ വേലായുധന്‍, കെ.ഇ മിനി, മിനി മോഹനന്‍, ഭവാനി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."