മൂവാറ്റുപുഴയില്‍ വീണ്ടും മോഷണം
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും മോഷണം. വെള്ളിയാഴ്ച രാത്രി വാളകം അമ്പലം പടിയില്‍ മൂന്ന് വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടന്നു. അംമ്പലംപടിയില്‍ പ്രവര്‍ത്തിക്കുന്ന ശിവ ബേക്കറി, ലൈഫ്‌കെയര്‍മെഡിക്കല്‍ സ്റ്റോര്‍, ഫെയ്ത്ത് ലബോറട്ടറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
ശിവ ബേക്കറിയിലും ലൈഫ്‌കെയര്‍ മെഡിക്കല്‍ സ്റ്റോറിലും ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. ഇവിടെ നിന്നും ഒന്നും ലഭിച്ചില്ല. ലാബോറട്ടറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ മേശയിലിരുന്ന 2000രൂപ മോഷ്ടാക്കള്‍ അപഹരിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് അംമ്പലംപടി വാളകം ജംഗ്ഷനുകളില്‍ മോഷണം നടന്നിരുന്നു. ഈ കേസ് പൊലിസ് അന്വേഷിക്കുന്നതിനിടെയാണ് വീണ്ടും മോഷണം നടന്നത് വ്യാപാരികളെ ഞെട്ടിച്ചിരിക്കുകയാണ്. തിരക്കേറിയ പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന മോഷണം വ്യാപാരികളെയും നാട്ടുകാരെയും ഒരുപോലെയാണ് ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പായിപ്ര കവലയിലെ വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടന്നിരുന്നു. മൂന്ന് വ്യാപാരസ്ഥാപനങ്ങളുടെ പൂട്ട് തകര്‍ത്ത മോഷ്ടാക്കള്‍ പണവും സാധനങ്ങളും കവര്‍ന്നിരുന്നു. മൂവാറ്റുപുഴയില്‍ മോഷണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ പൊലിസ് നൈറ്റ് പെട്രേളിംഗ് ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."