റെയില്‍വേ സ്റ്റേഷനു സമീപത്തെ വര്‍ക്ഷോപ്പില്‍ തീപ്പിടുത്തം; രക്ഷകരായത് ട്രെയിന്‍ യാത്രക്കാര്‍
കൊട്ടാരക്കര: റെയില്‍വെ സ്റ്റേഷനു സമീപം ഇരുചക്രവാഹന വില്പനകേന്ദ്രത്തിലെ വര്‍ക് ഷോപ്പില്‍ തീപ്പിടുത്തം. രക്ഷകരായി ആദ്യമെത്തിയത് അതുവഴി കടന്നുപോയ ട്രെയിനിലെ യാത്രക്കാര്‍.
ഇന്നലെ വൈകിട്ട് നാലേകാലോടെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനു സമീപത്തായിരുന്നു സംഭവം. മാലിന്യങ്ങള്‍ കത്തിച്ചപ്പോള്‍ തീ വര്‍ക് ഷോപ്പിലെ ഷെഡിലേക്കു പടരുകയായിരുന്നു.ആ സമയത്ത് അതുവഴി കടന്നുപോയ പുനലൂര്‍-കൊല്ലം പാസഞ്ചറിലെ യാത്രികരാണ് തീപ്പിടിത്തം ആദ്യം കണ്ടത്. യാത്രക്കാര്‍ ഉടന്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്നാണ് വിവരം മറ്റുള്ളവരറിഞ്ഞത്.
ടി.വി.എസിന്റേയും ഹോണ്ടയുടെയും ബൈക്ക് ഷോറൂമുകള്‍ ഇതിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. നൂറോളം ബൈക്കുകളും ഇവിടെയുണ്ടായിരുന്നു. കൃത്യസമയത്ത് തീ കെടുത്താനായത് വന്‍ നാശമാണ് ഒവിവാക്കിയത്. ഇതിനിടയില്‍ തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ഹോണ്ടാ ഷോറൂമിലെ രണ്ടു വനിതാ ജീവനക്കാര്‍ കുഴഞ്ഞു വീണു. ഇവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കരയില്‍ നിന്നും കുണ്ടറയില്‍ നിന്നും മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. കൊട്ടാരക്കരയിലെ സ്റ്റേഷന് ഓഫീസര്‍ ശിവകുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."