HOME
DETAILS
MAL
25 വര്‍ഷമായി ചികിത്സ നടത്തി വന്ന വ്യാജ ഡോക്ടര്‍ പിടിയില്‍
backup
November 27 2016 | 06:11 AM
കുന്നുംകൈ (കാസര്‍കോട്): കാല് നൂറ്റാണ്ടോളം കാലമായി വീട്ടില്‍ ക്ലിനിക്ക് നടത്തി വന്നിരുന്ന വ്യാജഡോക്ടര്‍ പിടിയില്‍. ചിറ്റാരിക്കല്‍ കമ്പല്ലൂര്‍ സ്വദേശി ബേബി എന്ന കെ.എം. എബ്രഹാ (57)മിനെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പനി ബാധിച്ച കുട്ടിയെ ഇയാളുടെ അടുക്കല്‍ ചികിത്സയ്ക്കെത്തിച്ചിരുന്നു.
ഇയാള്‍ കൊടുത്ത മരുന്ന് കഴിച്ചയുടനെ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയത്. പ്രതിക്ക് എസ്. എസ്. എല്‍. സി വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."