HOME
DETAILS
MAL
ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മിഷന് ചുമതലയേറ്റു
backup
November 27 2016 | 06:11 AM
കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ നടന്ന അഭിഭാഷക മാധ്യമ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പി എ മുഹമ്മദ് കമ്മിഷന് ചുമതലയേറ്റു. എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. 2016 ജൂലൈ 20ന് ഹൈക്കോടതിക്ക് മുന്നില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷവും തുടര്‍ന്ന് പൊലിസ് ലാത്തിചാര്‍ജിലേക്ക് നയിച്ച സംഭവങ്ങളുമാണ് കമ്മിഷന് പരിശോധിക്കുന്നത്. കമ്മിഷന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും ജസ്റ്റിസ് പി.എ മുഹമ്മദ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."