സിനിമാ പരസ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മുനീര്‍ വിവാദത്തില്‍
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും എം.എല്‍.എയുമായ എം.കെ മുനീര്‍ ഔദ്യോഗിക ഫേസ്ബുക്കിലൂടെ സിനിമാ പ്രമോഷന് നടത്തിയത് വിവാദമാകുന്നു. വി.എം വിനു സംവിധാനം ചെയ്യുന്ന 'മറുപടി' എന്ന സിനിമയുടെ ട്രെയിലറാണ് മുസ്ലിം ലീഗ് സെക്രട്ടേറിയറ്റംഗവും ഉന്നതാധികാര സമിതി അംഗവുമായ മുനീര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. റഹ്മാന്, ഭാമ എന്നിവര്‍ കേന്ദ്ര കഥാപാത്രമായ ചിത്രത്തിന്റെ ട്രെയിലര്‍ എന്ന കുറിപ്പോടെയാണ് യുട്യൂബിലുള്ള ട്രെയിലര്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍.
മുനീറിന്റെ ഫേസ്ബുക്കില്‍ സിനിമയുടെ ട്രെയിലര്‍ വന്നതോടെ വിമര്‍ശനവുമായി പ്രവര്‍ത്തകരും രംഗത്തെത്തി. ഫേസ്ബുക്കിന്റെ കമന്റെ് ബോക്സില്‍ രൂക്ഷ വിമര്‍ശനമാണ്. അതേസമയം നിരവധി പേര് മുനീറിന്റെ അനുകൂലിച്ചും ഫേസ്ബുക്കില്‍ അഭിപ്രായം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."