റാഗിങ്ങിനെതിരേ പരാതി നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വീട്ടില്‍ കയറി മര്‍ദിച്ചു
കൊല്ലം: റാഗിങ്ങിനെതിരേ പരാതി നല്‍കിയതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിയെയും മാതാവിനെയും ഒരു സംഘം വിദ്യാര്‍ഥികള്‍ വീടുകയറി മര്‍ദിച്ചു.
പഴയാറ്റിന്‍കുഴി പുലക്കുളത്തു വയലില്‍ വീട്ടില്‍ സലീമിന്റെ മകന്‍ മുഹമ്മദ് റാഫിക്കും മാതാവിനുമാണ് മര്‍ദനമേറ്റത്. ഇരുവരും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ വിദ്യാര്‍ഥികളായ അയത്തില്‍ സ്വദേശി ശരത്ത്, മയ്യനാട് ധവളക്കുഴി സ്വദേശി തൗഫീക്ക് എന്നിവരാണു ആക്രമണം നടത്തിയതെന്നു ഇവര്‍ പൊലിസിന് മൊഴി നല്‍കി.
മയ്യനാട് വെള്ളമണല്‍ എച്ച്.എസ്.എസിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ഥിയാണ് മുഹമ്മദ് റാഫി. ഏതാനും ദിവസം മുമ്പു സ്‌കൂളില്‍ പ്ലസ് വണ്‍ കോമേഴ്‌സ് ക്ലാസില്‍ കയറി
പ്ലസ് ടു കോമേഴ്‌സ്‌വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തുകയും ഒരാണ്‍കുട്ടിയെ ക്ലാസിനു പുറത്തേയ്ക്കു കൊണ്ടുപോയി ഉപദ്രവിക്കുകയും ചെയ്തിരുന്നു.അതേ തുടര്‍ന്നു ശരത്ത്, ആഷിക്, അഖില്‍ എന്നിവരെ ക്ലാസില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്നു സ്‌കൂള്‍ അധികൃതര്‍പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു.
ഇതിലുള്ള വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമത്തില്‍ കലാശിച്ചത്. പ്രതികളായ വിദ്യാര്‍ഥികള്‍ ഒളിവിലാണ്. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."