ക്ഷീരകര്‍ഷക പെന്‍ഷന്‍ വര്‍ധിപ്പിക്കും: ധനമന്ത്രി
കൊല്ലം: ക്ഷീരകര്‍ഷക പെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കുമെന്ന് മന്ത്രി ടി. എം. തോമസ് ഐസക് . ദേശീയ ക്ഷീരദിനാചരണവും തീറ്റപ്പുല്‍കൃഷി വര്‍ഷാചരണവും അഞ്ചലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തീറ്റപ്പുല്‍ കൃഷിയുടെ നിലമൊരുക്കുന്നതിനും മറ്റും തൊഴിലുറപ്പു പദ്ധതി ഉപയോഗപ്പെടുത്തണം. മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലൂടെ മാത്രമേ ക്ഷീരകാര്‍ഷിക രംഗത്ത് വികസനം സാധ്യമാവൂ. ഉല്‍പന്ന വൈവിധ്യത്തിലൂടെ നേട്ടമുണ്ടാക്കുന്ന നിരവധി ക്ഷീരസംഘങ്ങള്‍ കേരളത്തില്‍ ഇന്നുണ്ട്. ഇത്തരം സംഘങ്ങളുടെ ദീര്‍ഘവീക്ഷണം നാം പാഠ്യവിഷയമാക്കണം. ഉപഭോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് പാലും പാലുല്‍പന്നങ്ങളും വിപണിയിലെത്തിക്കാന്‍ സാധിച്ചാല്‍ വരുമാനം ഗണ്യമായി വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ .രാജു അധ്യക്ഷനായി. തീറ്റപ്പുല്‍കൃഷിക്ക് സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി അടക്കമുള്ള എല്ലാവിധ പ്രോത്സാഹനവും നല്‍കും. പാലുല്‍പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള നടപടികള്‍ ലക്ഷ്യപ്രാപ്തിയിലേക്ക് അടുക്കുകയാണെന്നും മന്ത്രി കെ രാജു പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .ജഗദമ്മ, മൃഗസംരക്ഷണ ക്ഷീരവികസ സെക്രട്ടറി അനില്‍ സേവ്യര്‍, മില്‍മ ചെയര്‍മാന്‍ പി .ടി. ഗോപാലക്കുറുപ്പ്, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ് കുട്ടി ജേക്കബ്, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ കെ ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."