ക്ഷീരസംഘങ്ങള്‍ സൃഷ്ടിച്ചത് സാമൂഹിക വിപ്ലവം: ഗവര്‍ണര്‍
തിരുവനന്തപുരം: രാജ്യത്തെ ഗ്രാമങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സാമൂഹ്യ സാമ്പത്തിക വിപ്ലവത്തിനാണ് ക്ഷീരസഹകരണ സംഘങ്ങള്‍ തുടക്കം കുറിച്ചതെന്ന് ഗവര്‍ണര്‍ പി സദാശിവം. ക്ഷീരമേഖല അവസരങ്ങളുടെ കലവറയാണെന്നും അദ്ദേഹം പറഞ്ഞു. 'മില്‍മ'യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ ക്ഷീരദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. സ്ത്രീ ശാക്തീകരണത്തിനും ക്ഷീരസംഘങ്ങള്‍ മുഖ്യപങ്ക് വഹിച്ചു. സാമ്പത്തികമായി മാത്രമല്ല, സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമായും ഒഴിച്ചുകൂടാനാവാത്തതാണ് ക്ഷീരമേഖല. കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിക്കുന്ന നൂതന പദ്ധതികളുമായി മില്‍മ പോലുള്ള സ്ഥാപനങ്ങള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച പരമ്പരാഗത ക്ഷീര സഹകരണസംഘത്തിനും ക്ഷീരകര്‍ഷകര്‍ക്കുമുള്ള അവാര്‍ഡുകള്‍ ഗവര്‍ണര്‍ വിതരണം ചെയ്തു.
രണ്ടുവര്‍ഷം കൊണ്ടു പാലുത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമാക്കിയുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ക്ഷീര വികസന മന്ത്രി കെ രാജു പറഞ്ഞു. ആവശ്യത്തിനനുസരിച്ച് ഗുണമേന്‍മയുള്ള കാലിത്തീറ്റ ലഭ്യമാക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഈ വര്‍ഷത്തെ ക്ഷീരദിനം മുതല്‍ ഒരു വര്‍ഷം തീറ്റപ്പുല്‍കൃഷി വര്‍ഷമായി ആചരിക്കുകയാണ്. ക്ഷീരകര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ പെന്‍ഷന്‍ 500 രൂപയില്‍നിന്ന് 1000 രൂപയായി ഉയര്‍ത്തിയതായും മന്ത്രി അറിയിച്ചു. ചടങ്ങില്‍ കെ മുരളീധരന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ്, ക്ഷീരോത്പാദക യൂനിയന്‍ മേഖലാ ചെയര്‍മാന്‍മാരായ കല്ലട രമേശ്, പി.എ ബാലന്‍ മാസ്റ്റര്‍, കെ.എന്‍ സുരേന്ദ്രന്‍ നായര്‍, മില്‍മ മാനേജിങ് ഡയറക്ടര്‍ യു.വി ജോസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഡോ. ഡി. ബാബുപോള്‍ ഡോ. വര്‍ഗീസ് കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."