ഇടുക്കിക്കാരി ആന്‍ മരങ്ങാട്ടുപിള്ളിയില്‍ എത്തി ഓന്നാമതായി
മരങ്ങാട്ടുപിള്ളി: ഇടുക്കിക്കാരി ആന്‍ റോസ് ടോമിക്ക് വിജയകഥകള്‍ ഒരുപാടുണ്ട്. ഒരിക്കല്‍ നേടിയ ജയം നിലനിര്‍ത്താന്‍ പലരും പ്രയാസപ്പെടുമ്പോള്‍ ആനിന് അതൊക്കെ വെറും നിസാരം. ഓട്ടം ആന്‍ റോസിന് വെറും കായികം മാത്രമല്ല, അത് തന്റെ ജീവിതമാണെന്നാണ് ആന്‍ റോസിന്റെ വാദം. ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്ന രീതിയിലായിരുന്നു ഇന്നലെ ആന്‍ റോസ് ടോമിയുടെ പ്രകടനം.
ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 200മീറ്റര്‍ ഓട്ടമത്സരത്തില്‍ ഇത്തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ്്എസ്്‌സിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ആന്‍ റോസ് ഇടുക്കി ഇരട്ടയാര്‍ കുമ്പിളുവേലില്‍ ടോമി -ബിന്ദു ദമ്പതികളുടെ മകളാണ്. കഴിഞ്ഞ തവണ ജില്ലാ ചാംമ്പ്യനായിരുന്നു. കഴിഞ്ഞ തവണ സംസ്ഥാന തലത്തില്‍ നടന്ന 80മീറ്റര്‍ ഹര്‍ഡില്‍സ്, 100മീറ്റര്‍ ഓട്ടം എന്നിവയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയിരുന്നു. ഇത്തവണ ലോഗ് ജംപില്‍ മൂന്നാം സ്ഥാനവും ഇന്നു നടക്കുന്ന 100മീറ്റര്‍ ഓട്ടത്തിലും മത്സരിക്കുന്നുണ്ട്.
അതിനാല്‍ തന്നെ ആ്ന്‍ ഇന്നും വളരെ പ്രതീക്ഷയോടെയാണ് ഇന്നും മരങ്ങാട്ടുപിള്ളി മൈതാനത്തിറങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."